ചാത്തന്നൂർ: വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കര താഴം റോഡ് വിള വീട്ടിൽ രാധാകൃഷ്ണന്റെ മകൾ രഞ്ജിത (18 )യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയാണ് രഞ്ജിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വല്യച്ഛൻ വിജയൻ പാൽ സൊസൈറ്റിയിൽ പോയി തിരികെ വന്നപ്പോൾ റൂമിലെ ജനലിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ബന്ധുക്കൾ രഞ്ജിതയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ലോകായുക്തയുടെ വ്യവസ്ഥകൾ നീക്കിയിട്ടുണ്ട്: എൻഎസ് മാധവൻ
ഹൃദയസംബന്ധമായ അസുഖം മൂലം മാതാവ് രജനി 12 വർഷം മുമ്പ് മരിച്ചിരുന്നു. മാതാവിന്റെ മരണത്തെ തുടർന്ന് വല്യച്ചന്റെ വീട്ടിലായിരുന്നു താമസം. രഞ്ജിത ചാത്തന്നൂർ എൻഎസ്എസ് ആർട്സ് കോളജിലെ ബികോം ഫസ്റ്റ് ഇയർ വിദ്യാർഥിനിയായിരുന്നു. സഹോദരി: കൃഷ്ണ. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു.
Post Your Comments