ചിലരുടെ സ്ഥിരം പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ എന്നതാണ് സത്യം. എങ്കിലും ഗ്രീന്‍ ടീ ശീലമാക്കിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചിലരുണ്ട്. ഗ്രീന്‍ടീയുടെ ഉപയോഗം ദോഷമുണ്ടാക്കുന്ന ചിലരുണ്ട്. ആരോഗ്യസംരക്ഷണത്തിനും ചര്‍മ്മകാന്തിയ്ക്കും ഒരുപോലെ സഹായകമാകുന്ന ഗ്രീന്‍ ടീയില്‍ ദോഷങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. ധാരാളം ആന്റി ഓക്‌സൈഡുകളുടെ കലവറയായ ഗ്രീന്‍ ടീ ചില സന്ദര്‍ഭങ്ങളില്‍ ആരോഗ്യത്തിന്റെ വില്ലനായി മാറും.
ഗര്‍ഭിണികളായ സ്ത്രീകള്‍ ഗ്രീന്‍ ടീ ഉപയോഗിക്കുമ്പോള്‍ അല്‍പം സൂക്ഷിക്കണം. ഉത്തേജനം നല്‍കുന്ന ഒന്നാണ് കഫീന്‍. ഇതാകട്ടെ ഗ്രീന്‍ടീയില്‍ ധാരാളമുണ്ട്. ഇത് നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിലെ രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇതേ പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിയ്ക്കുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഫില്‍ട്ടേഡ് കഫീന്‍ അഡ്രിനാലിന്‍ ഹോര്‍മോണ്‍ ഉല്‍പ്പാദനം വധിക്കുവാന്‍ കാരണമാകുന്നു. ബിപി ഉള്ളവരിലും പ്രമേഹ രോഗികളിലും അഡ്രിനാലിന്‍ അപകടകാരിയാണ്. ഇത് ബിപി കൂട്ടും.
ഗര്‍ഭിണികളും ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവരും ഗ്രീന്‍ ടീ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട് എന്നാണു പഠനങ്ങള്‍ പറയുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ രക്തത്തിലൂടെ ശരീരത്തില്‍ പടരും. ഗര്‍ഭിണികളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഭ്രൂണത്തിനെ വളര്‍ച്ചയെ അത് ദോഷകരമായി ബാധിക്കും.
Post Your Comments