ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് ഗർഭകാലം. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിനായി ഈ സമയത്ത് ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഇരുമ്പ്, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ സമീകൃതവും പോഷകപ്രദവുമായ ഭക്ഷണക്രമം പ്രധാനമാണ്.
അത്തരത്തില്‍ ഗര്‍ഭിണികള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റിന്‍റെ നല്ലൊരു ഉറവിടമാണ് ചീര പോലെയുള്ള ഇലക്കറികള്‍. കൂടാതെ അയേണ്‍, കാത്സ്യം തുടങ്ങിയവയും അടങ്ങിയ ചീര അതിനാല്‍ ഗര്‍ഭിണികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
സാല്‍മണ്‍ ഫിഷാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, ഫോളേറ്റ്, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി തുടങ്ങിയവ സാല്‍മണ്‍ ഫിഷില്‍ അടങ്ങിയിരിക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും സാല്‍മണ്‍ ഫിഷ് മികച്ചതാണ്. അതിനാല്‍ ഗര്‍ഭിണികള്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ അവക്കാഡോയും ഗര്‍ഭിണികള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.
തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് ഇത്. ഇതിന്‍റെ പ്രോബയോട്ടിക് ഉള്ളടക്കം, ദഹനത്തെ മെച്ചപ്പെടുത്തും. കൂടാതെ ഇവ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും ഏറെ ഗുണം ചെയ്യും.
Post Your Comments