Latest NewsNewsLife Style

ഗർഭിണികൾ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍…

ഗർഭിണികളുടെ ആരോഗ്യത്തിനായി പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം പ്രധാനമാണ്.  ഹോർമോൺ, ശാരീരിക വ്യത്യാസങ്ങൾ കാരണം സ്ത്രീകൾക്ക് സവിശേഷമായ പോഷകാഹാരം ആവശ്യമാണ്. അത്തരത്തില്‍ ഗര്‍ഭക്കാലത്ത് സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്.  അമ്മയുടെയും വളരുന്ന കുട്ടിയുടെയും ആരോഗ്യത്തിന് സിങ്ക് അത്യാവശ്യമാണ്. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ചയ്ക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ അനിവാര്യമാണ്. ഗർഭകാലത്ത് പ്രതിദിനം ശുപാർശ ചെയ്യപ്പെടുന്ന സിങ്ക്  12mg/d ആണ്.

അമ്മയ്ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനം, നാഡികളുടെ പ്രവര്‍ത്തനം തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.  തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും ഉപാപചയത്തിനും സിങ്ക് അത്യാവശ്യമാണ്. സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ചയുൾപ്പെടെ ആവശ്യങ്ങള്‍ക്കും സിങ്ക് സഹായിക്കും.

അത്തരത്തില്‍ സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

സിങ്കിന്റെ നല്ല സ്രോതസ്സാണ് പയറുവര്‍ഗങ്ങള്‍. കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, കശുവണ്ടി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

സൂര്യകാന്തി വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ ഇവയും ഗര്‍ഭിണികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, സി, ഡി, ഇ  എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാത്സ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button