ThiruvananthapuramLatest NewsKeralaNattuvarthaNews

കേരളത്തിന്റെ മൊത്തം അപ്പനാവാൻ ഒരു കാരശേരിയും വരേണ്ടതില്ല: കെ റെയില്‍ വിഷയത്തില്‍ എംഎന്‍ കാരശ്ശേരിക്കെതിരെ പിവി അന്‍വര്‍

തിരുവനതപുരം: കെ റെയില്‍ വിഷയത്തില്‍ നിലപാട് പറഞ്ഞതിന്റെ പേരില്‍ എംഎന്‍ കാരശ്ശേരിക്കുനേരെ ഇടത്പക്ഷ അനുഭാവികളിൽ നിന്ന് സൈബര്‍ ആക്രമണമാണ് നേരിടുന്നത്. ഇതിനിടെ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പിവി അന്‍വര്‍ എംഎല്‍എ. കേരളത്തിന്റെ’ആകെ മൊത്തം അപ്പനാവാന്‍’ഒരു കാരശേരിയും വരേണ്ടതില്ലെന്ന് പിവി അന്‍വര്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ മറുപടികളുണ്ടെന്നും അത് അച്ചടിച്ച് തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ടെന്നും അത് ജനങ്ങള്‍ വിലയിരുത്തട്ടേയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കാരശേരി ആഹ്വാനം ചെയ്തിട്ടല്ല ജനങ്ങള്‍ വീണ്ടും ഇടതുപക്ഷത്തെ അധികാരത്തില്‍ എത്തിച്ചതെന്നും വ്യക്തിപരമായി ഒരാളുടെയും സര്‍ട്ടിഫിക്കേറ്റ് ഇവിടെ ആവശ്യമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സായ് പല്ലവിയ്ക്കെതിരായ അധിക്ഷേപ പോസ്റ്റിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ്

കേരളത്തിന്റെ”ആകെ മൊത്തം അപ്പനാവാൻ”ഒരു കാരശേരിയും വരേണ്ടതില്ല.സിൽവർ ലൈൻ സംബന്ധിച്ച്‌ സർക്കാരിന് കൃത്യമായ മറുപടികളുണ്ട്‌.അത്‌ അച്ചടിച്ച്‌ തന്നെ കേരളത്തിലെ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്‌.36 പേജുള്ള അമ്പത്‌ ലക്ഷം ബുക്‌ലെറ്റുകൾ! അത്‌ ജനങ്ങൾ വിലയിരുത്തട്ടേ.അവർ തീരുമാനിക്കട്ടേ.”കാരശേരി ആഹ്വാനം ചെയ്തിട്ടല്ല” ജനങ്ങൾ വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിച്ചത്‌.

വ്യക്തിപരമായി ഒരാളുടെയും സർട്ടിഫിക്കേറ്റ്‌ ഇവിടെ ആവശ്യമില്ല.
“വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി വിജയനൊക്കെ അഹങ്കാരം കൂടും”എന്ന താങ്കളുടെ ഉപദേശം എടുത്ത്‌ ചവുറ്റുകുട്ടയിൽ എറിഞ്ഞ നാടാണിത്‌. മലയാളികൾക്ക്‌ അറിയാം ശരിയും തെറ്റും.അതിനിപ്പോൾ ആരുടെയും അറ്റസ്റ്റേഷനൊന്നും വേണ്ട.
“താങ്കൾ ഉദ്ദേശിച്ചത്‌ താങ്കൾക്ക്‌ കഴിയാത്ത തരത്തിൽ സോഷ്യൽ മീഡിയ പ്രചരിപ്പിച്ചു” എന്ന വിലാപത്തിലുണ്ട്‌ എല്ലാം.അതാണ് ഈ വികസനത്തിന്റെയും അടിസ്ഥാന തത്വം.എന്തായിരിക്കണം.?എങ്ങനെയായിരിക്കണം.?

പെട്രോള്‍ പമ്പ് ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച കേസ് : സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിൽ

നാളെയെന്ന് തീരുമാനിക്കേണ്ടത്‌ വളർന്ന് വരുന്ന പുതിയ തലമുറയാണ്.അല്ലാതെ റിട്ടയർമെന്റ്‌ ലൈഫ്‌,ഇത്തിരി കുത്തിതിരിപ്പുമായി ജീവിച്ച്‌ തീർക്കുന്ന കുറച്ച്‌ മാഷന്മാരും കെൽട്രോൺ ശാസ്ത്രജ്ഞന്മാരുമല്ല നാളെയെ നിർണ്ണയിക്കേണ്ടത്‌.എല്ലാവർക്കും കാരശേരിയുടെ മക്കളെ പോലെ ബ്രിട്ടനിൽ പോയി ജീവിക്കാൻ പറ്റില്ലല്ലോ..
“ആശാൻ വീണാലതുമൊരടവ്‌”എന്നും ഒരു ചൊല്ലുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button