KeralaNattuvarthaLatest NewsNewsIndia

ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ലോകായുക്തയുടെ വ്യവസ്ഥകൾ നീക്കിയിട്ടുണ്ട്: എൻഎസ് മാധവൻ

തിരുവനന്തപുരം: ലോകായുക്തയുടെ നിയമ പരിധികളിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിൽ സർക്കാരിനെ അനുകൂലിച്ചു എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്ത്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് സംബന്ധിച്ച വസ്തുതകള്‍ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും ഇത് ഖേദകരമാണെന്നും എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

Also Read:വീ​ടു കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം :​ ഒ​ളി​വി​ൽ​ പോ​യ ര​ണ്ട് പ്ര​തി​ക​ൾ പൊലീസ് പിടിയിൽ

‘ലോകായുക്തയ്ക്ക് മന്ത്രിമാരെ നീക്കാനുള്ള അധികാരം നല്‍കുന്ന വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. നമ്മുടേത് ജനാധിപത്യ സംവിധാനമാണ് എന്നതുകൊണ്ടു തന്നെ ഈ ഭേദഗതി നീതികരിക്കാവുന്നതാണ്. ഈ വസ്തുത മലയാള മാധ്യമങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നത് ഖേദകരമാണ് ‘, എൻ എസ് മാധവൻ പറഞ്ഞു.

‘ലോകായുക്തയുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്നുവെന്നും പിരിച്ചുവിടുകയാണ് ഭേദമെന്നുമാണ് മാധ്യമങ്ങളുടെ പ്രചാരണം. ലോക്പാലിനോ മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ക്കോ ഭരണഘടനാ പദവിയിലിരിക്കുന്നവരെ നീക്കാനുള്ള അധികാരമില്ല. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഈ വ്യവസ്ഥകള്‍ നീക്കിയിട്ടുണ്ട്. ഈ വസ്തുതകള്‍ പറയാതെയാണ് സര്‍ക്കാരിനെതിരെ മാധ്യമങ്ങളുടെ ഹാലിളക്കം’, എൻ എസ് മാധവൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button