Latest NewsIndiaNewsCrime

ഓൺലൈൻ വഴി വായ്പ എടുത്തതിന് പിന്നാലെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: തലശ്ശേരി സ്വദേശി ജീവനൊടുക്കി

പൂനെ : ഓൺലൈൻ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോൺ നൽകുന്ന ആപ്പിന്റെ ഭീഷണിയെ തുടർന്ന് മലയാളി യുവാവ് ജീവനൊടുക്കി . തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് പൂനെയിൽ വെച്ച് ആത്മഹത്യ ചെയ്തത്. യുവാവിന്റെ സുഹൃത്താണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

ഓണ്‍ലൈനായി വായ്പകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും 8000 രൂപ ആദര്‍ശ് വായ്പയായി എടുത്തിരുന്നു. എന്നാല്‍ ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദര്‍ശിന്റെ കോണ്ടാക്ടിലുള്ളവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും മെസേജുകള്‍ ലഭിച്ചിരുന്നു. ഇതിനൊപ്പം ആദര്‍ശിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു.

Read Also  :  കടക്ക് പുറത്ത്: മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെ പുറത്താക്കി സിപിഎം

ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ആദർശ് എന്ന് സുഹൃത്തുക്കൾ പറയുന്നു. തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.സംഭവത്തിൽ ആദർശിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button