ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ടും വീ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു ത​ക​ര്‍​ത്ത​ശേ​ഷം വീ​ടി​നു തീ ​കൊ​ളുത്തി​യ ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി മ​രി​ച്ചു

വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ല്‍ പു​ലി​യൂ​ര്‍​ശാ​ല പൊ​ട്ട​ന്‍​ചി​റ വാ​ഴ​വി​ള​കു​ഴി വീ​ട്ടി​ല്‍ ശേ​ഖ​ര​പ​ണി​ക്ക​റു​ടെ മ​ക​ന്‍ ശ്രീ​കു​മാ​ര്‍ (46) ആ​ണ് മ​രി​ച്ച​ത്

വെ​ള്ള​റ​ട: വീ​ടും വീ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു ത​ക​ര്‍​ത്ത​ശേ​ഷം വീ​ടി​നു തീ ​കൊ​ളുത്തി​യ ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ല്‍ പു​ലി​യൂ​ര്‍​ശാ​ല പൊ​ട്ട​ന്‍​ചി​റ വാ​ഴ​വി​ള​കു​ഴി വീ​ട്ടി​ല്‍ ശേ​ഖ​ര​പ​ണി​ക്ക​റു​ടെ മ​ക​ന്‍ ശ്രീ​കു​മാ​ര്‍ (46) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഇ​യാൾ താ​മ​സി​ച്ചി​രു​ന്ന വീ​ടും വീ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ച് ത​ക​ര്‍​ത്ത് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ക​ത്തി​ച്ച ശേ​ഷം വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം: ഉത്തരവുമായി ഹൈക്കോടതി

നാ​ട്ടു​കാ​ര്‍ വീ​ട്ടി​ല്‍ തീ ​പ​ട​രു​ന്ന വി​വ​രം ഉടൻ തന്നെ ഫയർ സ്റ്റേഷനിൽ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പാ​റ​ശാ​ല ഫ​യ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും ര​ണ്ട് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. അ​ഞ്ച് മു​റി​ക​ളു​ള്ള ഇ​രു​നി​ല വീ​ടാ​ണ് അ​ഗ്‌​നി​ക്കി​ര​യാ​യ​ത്. ഉ​പ​ക​ര​ണ​ങ്ങ​ള്‍, വി​ല​പ്പെ​ട്ട രേ​ഖ​ക​ള്‍ തു​ട​ങ്ങി​യ​വ ക​ത്തി ​ന​ശി​ച്ചു.

ര​ണ്ട് മു​റി​ക​ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തിനശിച്ചു. ശ്രീ​കു​മാ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ റൂ​മി​ല്‍ തീ ​പി​ടി​ച്ചി​രു​ന്നി​ല്ല. ത​ലേ​ദി​വ​സം വീ​ട്ടി​ല്‍ ബ​ഹ​ളം ന​ട​ന്ന​താ​യും ഇ​വി​ടെ പൊ​ലീ​സ് എ​ത്തി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് പൊലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button