PathanamthittaLatest NewsKeralaNattuvarthaNews

തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് (38) ആണ് മരിച്ചത്

പത്തനംതിട്ട: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് (38) ആണ് മരിച്ചത്. അഭിലാഷിനൊപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിലാണ് സംഭവം. രാവിലെ ഒമ്പത് മണിയോടെ ടാപ്പിങ്ങിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. അഭിലാഷിനാണ് കൂടുതല്‍ കുത്തേറ്റത്.

Read Also : ക്ഷേത്ര ഗോപുരത്തില്‍ ദൈവങ്ങള്‍ക്ക് പകരം മനുഷ്യര്‍, മത വിശ്വാസത്തെ അവഹേളിച്ച് രാം ചരണിന്റെ ഭാര്യയുടെ പോസ്റ്റ്: വിവാദം

ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button