Latest NewsIndiaNews

ക്ഷേത്ര ഗോപുരത്തില്‍ ദൈവങ്ങള്‍ക്ക് പകരം മനുഷ്യര്‍, മത വിശ്വാസത്തെ അവഹേളിച്ച് രാം ചരണിന്റെ ഭാര്യയുടെ പോസ്റ്റ്: വിവാദം

ഹൈദരാബാദ്: മത വിശ്വാസത്തെ അവഹേളിച്ച് തെലുങ്ക് ചലച്ചിത്ര താരം രാം ചാരണിന്റെ ഭാര്യ ഉപാസന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിനെതിരെ പ്രതിഷേധം ശക്തം. റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ഉപാസന പങ്കുവച്ച പോസ്റ്റ് ആണ് വിവാദമായത്. ഒരു ക്ഷേത്ര ഗോപുരത്തില്‍ ദൈവങ്ങള്‍ക്ക് പകരം മനുഷ്യന്മാര്‍ നിരന്ന് നില്‍ക്കുന്ന ചിത്രമാണ് ഉപാസന പങ്കുവച്ചത്.

‘പുരോഗമനപരം ആയിട്ടുള്ള, സഹിഷ്ണുതയുള്ള, എല്ലാവരുടെയും പങ്കാളിത്തമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തെ പടുത്തുയര്‍ത്തുവാന്‍ നമുക്ക് എല്ലാവര്‍ക്കും അണിചേരാം. എല്ലാവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേരുന്നു’ എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് ഉപാസന കുറിച്ചത്.

പെൻഷൻ നൽകാൻ ഖജനാവിൽ പണമില്ല, വാഗ്ദാനം നൽകുന്നതിന് പണമെന്തിന്?: മമതയുടെ ഗൃഹലക്ഷ്മി പദ്ധതി തകർന്നടിയുമ്പോൾ

എന്നാല്‍ ചിത്രം വികലമാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഹൈന്ദവ വികാരം വ്രണപ്പെടുത്തി എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ക്ഷേത്ര ഗോപുരത്തെ ഇത്തരത്തില്‍ ഉപയോഗിച്ചത് ശരിയായില്ലെന്നും ഹിന്ദു മതാചാരത്തെ അവഹേളിക്കുകയാണെന്നും ഉള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുടെ ഫോട്ടോ വച്ച് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

അതേസമയം ഉപാസന വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല. അമ്മ ശോഭ കാമിനേനി ആണ് ഈ ചിത്രം ഉണ്ടാക്കിയത് എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം ചിത്രം ഉണ്ടാക്കിയതിന് അമ്മയെ ഉപാസന അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ ഉപാസനയെ പിന്തുണച്ചും ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നു. വിവാദം അനാവശ്യമാണെന്നും ഇത്തരം വിവാദങ്ങളിൽ തളരരുത് എന്നും ആരാധകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button