മുംബൈ: പരിക്ക് മാറി ടീമിലെത്തിയ കുല്‍ദീപ് യാദവിന് കൂടുതൽ അവസരങ്ങൾ നല്കണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ശസ്‌ത്രക്രിയക്ക് മുമ്പ് അധികം മത്സരങ്ങള്‍ കളിച്ചിരുന്നില്ലെന്നും കുല്‍ദീപിനെ സംബന്ധിച്ച് മാനസിക പരിശോധന കൂടിയാവും വിന്‍ഡീസിനെതിരായ മത്സരങ്ങളെന്നും ഹർഭജൻ പറഞ്ഞു.
‘വളരെ ദുര്‍ഘടമായ വെല്ലുവിളിയാണ് കുല്‍ദീപ് യാദവിന് മുന്നിലുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ വേണ്ടത്ര പരിചയമില്ലാതെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എളുപ്പമല്ല. ശസ്‌ത്രക്രിയക്ക് മുമ്പ് അധികം മത്സരങ്ങള്‍ കളിച്ചിരുന്നില്ല. കുല്‍ദീപിനെ സംബന്ധിച്ച് മാനസിക പരിശോധന കൂടിയാവും വിന്‍ഡീസിനെതിരായ മത്സരങ്ങള്‍. കുല്‍ദീപിന് നേരത്തെ വിക്കറ്റുകള്‍ ലഭിച്ചാല്‍ അയാളൊരു വേറിട്ട ബൗളറാകും’.
‘എന്നാല്‍ താളത്തില്‍ തിരിച്ചെത്താന്‍ അദേഹത്തിന് കുറച്ച് സമയം വേണ്ടിവന്നേക്കാം. മുന്‍ പ്രകടനങ്ങള്‍ പരിഗണിച്ച് കുല്‍ദീപിന് കൂടുതല്‍ അവസരവും സമയവും ആത്മവിശ്വാസവും നല്‍കുകയാണ് വേണ്ടത് എന്നാണ് എന്‍റെ നിര്‍ദേശം. ടീം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനാകും’ ഹര്‍ഭജന്‍ പറഞ്ഞു.
Read Also:- മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്..
വിന്‍ഡീസിനെതിരായ പരിമിത ഓവര്‍ പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. തുടക്കേറ്റ പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനം രോഹിത്തിന് നഷ്ടമായിരുന്നു. പേസ് ബൗളർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ദീപക് ഹൂഡയും കുൽദീപ് യാദവും രവി ബിഷ്ണോയിയും ആവേശ് ഖാനും ടീമിലെത്തി.
Post Your Comments