തൃശ്ശൂർ: ഡമ്മി തോക്കും കുരുമുളക് സ്പ്രേയും ഉപയോഗിച്ച് കവർച്ച നടത്താൻ പദ്ധതിയിട്ട നാലംഗ സംഘം തൃശ്ശൂരിൽ പിടിയിലായി. ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. ലാൽകുമാറിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഒരു ബാർ ഹോട്ടലിൽ ഈസ്റ്റ് പൊലീസും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നാലംഗ കവർച്ച സംഘം പിടിയിലായത്.
Also read: കേരളത്തിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ട സർക്കാർ പദ്ധതികളിൽ ഏറ്റവും ബൃഹത്താണ് കെ റെയിൽ: കെ ജെ ജേക്കബ്
പൂമല വട്ടോളിക്കൽ വീട്ടിൽ സനൽ (19), അത്താണി ആറ്റത്തറയിൽ വീട്ടിൽ സുമോദ് (19), പൂമല തെറ്റാലിക്കൽ വീട്ടിൽ ജസ്റ്റിൻ ജോസ് (21), വടക്കാഞ്ചേരി കല്ലമ്പ്ര മണലിപ്പറമ്പിൽ വീട്ടിൽ ഷിബു (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തെ കണ്ട ഒരാൾ ഓടി രക്ഷപെട്ടു.
ഇവരിൽ നിന്നും കുരുമുളക് സ്പ്രേ, ഡമ്മി തോക്ക്, വ്യാജ നമ്പർ പ്ലേറ്റ് എന്നിവ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതികൾ മുൻപും നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. വടക്കാഞ്ചേരി, വിയ്യൂർ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. തൃശ്ശൂർ നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് ഇവർ ഒരുമിച്ച് താമസിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയായിരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.
Post Your Comments