അബുദാബി: നിയമലംഘിച്ച് ഡ്രോൺ പറത്തുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ വിശദീകരിച്ചു കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ജനുവരി 26-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Read Also: ടോയ്‌ലറ്റിനകത്തുവെച്ച് ഓറല്‍ സെക്‌സ്: നൃത്ത അധ്യാപകനെതിരെ പരാതിയുമായി ആണ്‍കുട്ടികള്‍
കുറ്റകൃത്യങ്ങളുടെയും ശിക്ഷാ നിയമത്തിന്റെയും പ്രഖ്യാപനം സംബന്ധിച്ച 2021-ലെ, യു എ ഇ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ന്റെ ആർട്ടിക്കിൾ 176 അനുസരിച്ച് ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച നിരോധനം ലംഘിച്ച് യു എ ഇയിലെ പ്രദേശങ്ങൾക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം പിഴയും, ആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾക്കുള്ള ശ്രമങ്ങൾക്കും തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്നും യുഎ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Read Also: സംസ്ഥാനത്ത് മൂന്നാം കോവിഡ് തരംഗത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി മന്ത്രി വീണാ ജോര്‍ജ്
Post Your Comments