തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിനു പിന്നില്‍ ഒമിക്രോണ്‍ വൈറസ് വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 6 % ശതമാനം ആളുകളില്‍ ഒമിക്രോണ്‍ പിടിപെട്ടിട്ടുണ്ട്. രോഗ നിയന്ത്രണത്തിനായി സംസ്ഥാനത്ത് വാര്‍ റൂം തുറന്നതായും മന്ത്രി പറഞ്ഞു. 69 % കുട്ടികളുടെയും വാക്‌സിനേഷന്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
ഗൃഹപരിചരണത്തിന് ആശുപത്രി പരിചരണം പോലെ തന്നെ തുല്യ പ്രാധാന്യമുണ്ട്. പനി, ജീവിത ശൈലി, ഹൃദ്രോഗം ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇവര്‍ക്ക് മൂന്ന് ദിവസത്തില്‍ കൂടൂതല്‍ പനി ഉണ്ടെങ്കില്‍ ആശുപത്രികളില്‍ പോകണം. ഗുരുതര രോഗം ഉള്ളവര്‍ ഗ്യഹ പരിചരണത്തില്‍ തുടരരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
Post Your Comments