PalakkadNattuvarthaKeralaNews

‘അതിലും നല്ലതും ലാഭകരവുമല്ലേ മുരുകേട്ടാ കാസർകോട് നല്ലൊരു ക്യാൻസർ ആശുപത്രി പണിയുന്നത്?’: ശ്രീജിത്ത് പണിക്കർ

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിന് പിന്തുണയുമായി എത്തിയ കവി മുരുകൻ കാട്ടാക്കടയ്ക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കെറെയിൽ ഉണ്ടെങ്കിൽ നാലു മണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരം ആർസിസിയിൽ എത്താമെന്ന കവി മുരുകൻ കാട്ടാക്കടയുടെ പരാമർശത്തിന് അതിലും നല്ലതും ലാഭകരവുമല്ലേ മുരുകേട്ടാ കാസറഗോട്ട് നല്ലൊരു ക്യാൻസർ ആശുപത്രി പണിയുന്നത് എന്ന് ശ്രീജിത്ത് മറുപടി പറയുന്നു.

ഒപ്പം പരിഹാസമായി തന്റെ പോസ്റ്റിൽ ‘മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തൂ കണ്ണടകൾ വേണം കണ്ണടകൾ വേണം’ എന്ന മുരുകൻ കാട്ടാക്കടയുടെ വരികൾ ശ്രീജിത്ത് ഉദ്ധരിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പട്ടേൽ പ്രതിമ: കരച്ചിലിന് വിടപറയാം, സന്ദർശകരുടെ എണ്ണവും വരുമാനവും അമ്പരപ്പിക്കുന്നത്

കെ-റെയിൽ ഉണ്ടെങ്കിൽ നാലു മണിക്കൂർ കൊണ്ട് കാസറഗോട്ട് നിന്ന് തിരുവനന്തപുരം ആർസിസിയിൽ എത്താമെന്ന് കവി മുരുകൻ കാട്ടാക്കട. അതിലും നല്ലതും ലാഭകരവുമല്ലേ മുരുകേട്ടാ കാസറഗോട്ട് നല്ലൊരു ക്യാൻസർ ആശുപത്രി പണിയുന്നത്?
മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തൂ കണ്ണടകൾ വേണം കണ്ണടകൾ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button