കണ്ണൂർ: പള്ളിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ വൈദികനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ മണിക്കടവ് സെന്റ് തോമസ് പള്ളി വികാരി ഫാ.ആന്റണി തറേക്കടവിലിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പള്ളിയിൽ നടത്തിയ പ്രസംഗത്തിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Read Also : ബ്രിട്ടീഷുകാരോട് മാപ്പിരന്ന സംഘപരിവാർ ആചാര്യന്മാർക്കിടയിൽ നവോഥാന നായകന്മാർക്ക് സ്ഥാനമില്ല: തോമസ് ഐസക്
അതേസമയം വൈദികൻ പ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങൾ സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നു കഴിഞ്ഞ ദിവസം തലശേരി അതിരൂപത പ്രതികരിച്ചിരുന്നു. മാത്രമല്ല വിവിധ മുസ്ലിം സംഘടനാ നേതാക്കൾ തലശേരി അതിരൂപത നേതൃത്വവുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തുകയും ചെയ്തിരുന്നു. വിഷയം രമ്യമായി പരിഹരിക്കുമെന്നും കേസ് പിൻവലിക്കുമെന്നും ആയിരുന്നു പ്രതികരണം.
Post Your Comments