KannurKeralaNattuvarthaLatest NewsNews

പള്ളിയിൽ നടത്തിയ പ്ര​സം​ഗ​ത്തി​ലെ പരാമർശം : വൈ​ദി​ക​നെ​തി​രെ കേ​സെ​ടു​ത്ത് പൊലീ​സ്

പള്ളിയിൽ നടത്തിയ പ്രസംഗത്തിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

ക​ണ്ണൂ​ർ: പള്ളിയിൽ നടത്തിയ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ വൈ​ദി​ക​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലീ​സ്. ക​ണ്ണൂ​ർ മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് പള്ളി വികാരി ഫാ.​ആ​ന്‍റ​ണി തറേ​ക്ക​ട​വി​ലി​നെ​തി​രെ​യാ​ണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പള്ളിയിൽ നടത്തിയ പ്രസംഗത്തിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Read Also : ബ്രിട്ടീഷുകാരോട് മാപ്പിരന്ന സംഘപരിവാർ ആചാര്യന്മാർക്കിടയിൽ നവോഥാന നായകന്മാർക്ക് സ്ഥാനമില്ല: തോമസ് ഐസക്

അതേസമയം വൈ​ദി​ക​ൻ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ ചില കാ​ര്യ​ങ്ങ​ൾ സ​ഭ​യു​ടെ ഔദ്യോഗിക നിലപാടല്ലെന്നു കഴിഞ്ഞ ദിവസം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​തി​ക​രി​ച്ചിരുന്നു. മാത്രമല്ല വിവിധ മുസ്‌ലിം സംഘടനാ നേതാക്കൾ തലശേരി അതിരൂപത നേതൃത്വവുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തുകയും ചെയ്തിരുന്നു. വിഷയം രമ്യമായി പരിഹരിക്കുമെന്നും കേസ് പിൻവലിക്കുമെന്നും ആയിരുന്നു പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button