മീററ്റ്: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായി സമാജ്വാദി പാര്‍ട്ടി നേതാവിന്റെ പരസ്യഭീഷണി. ഉത്തര്‍പ്രദേശില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, അവരെ ഒന്നും വെറുതെ വിടാന്‍ പോവുന്നില്ല എന്നുമായിരുന്നു എസ്.പി നേതാവായ ആദില്‍ ചൗധരിയുടെ ഭീഷണി.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആരെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ചൗധരി പറഞ്ഞത്. ബി.ജെ.പിയെയും ഹിന്ദുത്വ ശക്തികളെയും ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.
‘നിങ്ങള്‍ ആശങ്കപ്പെടാതിരിക്കൂ. ഞങ്ങളാവും ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുന്നത്. ഇന്ഷാ അള്ളാ അവരില്‍ ഒരാളെ പോലും വെറുതെ വിടാന്‍ പോവുന്നില്ല. അവരെങ്ങനെയാണോ ഞങ്ങള്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടത്, അതേ നാണയത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചടിക്കും’- അദ്ദേഹം പറഞ്ഞു.
Read Also: ‘കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാം’: മധു കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം
‘അവര്‍ അവരുടെ തെറ്റ് അന്ന് മനസ്സിലാക്കും. പിന്നീടങ്ങോട്ട് ഞങ്ങളെ ആക്രമിക്കണമെന്ന് അവര്‍ക്ക് തോന്നിയാല്‍ തന്നെ അവര്‍ നൂറ് പ്രാവശ്യം ചിന്തിക്കും. വീട്ടില്‍ നിന്ന്. പുറത്തിറങ്ങാന്‍ പോലും അവര്‍ പേടിക്കും. പ്രിയ സഹോദരന്മാരെ അവരുമായുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല’- ചൗധരി പറഞ്ഞു.
Post Your Comments