ചൈന: ജനിച്ച ശേഷം ആദ്യമായി മാതാപിതാക്കളെ കണ്ടതിന്‍റെ സന്തോഷത്തിലായിരുന്നു ചൈനക്കാരനായ ലിയു ഷുഷൂ എന്ന പതിനേഴുകാരൻ. സോഷ്യൽ മീഡിയയിലൂടെയാണ് അവൻ തന്റെ മാതാപിതാക്കളെ കണ്ടെത്തിയത്. എന്നാൽ ഈ കൂടിച്ചേരൽ നടന്ന് ദിവസങ്ങൾക്കകം ലിയു ഷൂഷു ജീവനൊടുക്കി. മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചതിന് ദിവസങ്ങൾക്ക് ശേഷം ലിയു ആത്മഹത്യചെയ്തത്തിന്റെ അമ്പരപ്പിലാണ് സോഷ്യൽ മീഡിയ.
ലിയുവിന്‍റെ ജനനശേഷം വേർപിരിഞ്ഞ മാതാപിതാക്കൾ വേറെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. സോഷ്യൽ മീഡിയയുടെ സഹായത്തോടെ കണ്ടെത്തിയ ഇവരെ പോലീസാണ് ലിയുവിന്‍റെ അടുത്തെത്തിച്ചത്. സ്വന്തം മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചതിന്‍റെ ഫോട്ടോകൾ ലിയു പങ്കിട്ടത് സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.
അതേസമയം, ജനിച്ച ഉടൻ മാതാപിതാക്കൾ തന്നെ പണംവാങ്ങി വിൽക്കുകയായിരുന്നുവെന്നും ദത്ത് നൽകിയതല്ലെന്നും ലിയു അറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു. ഇതോടെ മാതാപിതാക്കളിൽ നിന്ന് തനിക്ക് ജീവനാംശം ലഭിക്കണമെന്ന് ലിയു ആവശ്യപ്പെട്ടു. എന്നാൽ അതുവരെ ഒപ്പം നിന്ന സോഷ്യൽ മീഡിയയിലെ ഒരുവിഭാഗം ലിയുവിനെതിരെ തിരിഞ്ഞു. ജീവനാംശം ആവശ്യപ്പെട്ട ലിയു സ്വാർത്ഥനാണെന്ന് പലരും ആരോപിച്ചു. ഇത് ഈ കൗമാരക്കാരനെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് ലിയുവിന്റെ ആത്മഹത്യാ കുറിപ്പ് സൂചിപ്പിക്കുന്നു.
ലിയുവിന്‍റെ ജനനസമയത്ത് മാതാപിതാക്കൾ അവിവാഹിതരായിരുന്നു. അതിനാൽ കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ച അവർ ഏകദേശം 4,200 ഡോളർ വാങ്ങിയാണ് കുഞ്ഞിനെ വിറ്റതെന്ന് ലിയുവിനെ ദത്തെടുത്ത കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, 2009ൽ വളർത്തു മാതാപിതാക്കൾ മരിച്ചതോടെ ലിയു തീർത്തും അനാഥനാകുകയായിരുന്നു.
ബാലചന്ദ്രകുമാർ കള്ളൻ തന്നെ: വ്യക്തമാക്കി ശാന്തിവിള ദിനേശ്
കഴിഞ്ഞ തിങ്കളാഴ്ച വിഷാദ ഗുളിക അമിതമായി കഴിച്ച് ലിയു ആത്മഹത്യ ചെയ്യുകയായിരുന്നു. അവശനിലയിലായതിനെ തുടർന്ന് ലിയുവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്കാലത്തെ നഷ്ടം, ഭീഷണിപ്പെടുത്തൽ, പീഡനം, വിഷാദം എന്നിവ സംബന്ധിച്ച് ആത്മഹത്യാകുറിപ്പിൽ ലിയു വിവരിക്കുന്നുണ്ട്. ‘എന്നെ പരിപാലിച്ച എല്ലാവർക്കും നന്ദി, ഞാൻ നിങ്ങളെ പരാജയപ്പെടുത്തിയതിൽ ഖേദിക്കുന്നു. ഈ ലോകത്ത് ക്ഷുദ്ര ചിന്തയുള്ള ആളുകൾ കുറവായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു’ എന്ന് കത്തിൽ ലിയു എഴുതി.
Post Your Comments