KollamNattuvarthaKeralaNews

മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​​യ്ക്കും മ​ക​നും നേരെ ആക്രമണം : യുവാവ് പിടിയിൽ

ത​ഴ​ത്ത​ല പേ​ര​യം എ​സ്‌​​എ​സ്‌ ഭ​വ​നി​ൽ സു​കേ​ഷ് (41) ആ​ണ് പൊലീ​സ് പി​ടി​യി​ലാ​യ​ത്

കൊല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെയും മ​ക​നെ​യും ആ​ക്ര​മി​ച്ച​യാൾ പൊ​ലീ​സ് പി​ടി​യിൽ. ത​ഴ​ത്ത​ല പേ​ര​യം എ​സ്‌​​എ​സ്‌ ഭ​വ​നി​ൽ സു​കേ​ഷ് (41) ആ​ണ് പൊലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ നി​ര​ന്ത​ര മ​ദ്യ​പാ​ന​വും ഉപദ്രവവും കാരണം നാ​ല് മാ​സ​മാ​യി ഭാ​ര്യ തു​ഷാ​ര പി​ണ​ങ്ങി ഇ​വ​രു​ടെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള​ള വി​വാ​ഹ ബ​ന്ധം വേ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ ജോ​ലി നോ​ക്കി വ​രു​ന്ന ആ​ശു​പ​ത്രി​യി​ലും വീ​ട്ടി​ലും ഇ​യാ​ൾ എ​ത്തി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

Read Also : സൈന്യത്തിന് 70,000 എ.കെ 203 അസാൾട്ട് റൈഫിളുകളെത്തിച്ച് റഷ്യ : ആറ് ലക്ഷം തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കും

അമ്മയെ ആക്രമിക്കുന്നത് ക​ണ്ട് ഇ​യാ​ളെ ത​ട​യാ​ൻ ശ്ര​മി​ച്ച പ​ത്ത് വ​യ​സു​ള​ള മ​ക​നെയും ഇ​യാ​ൾ ആക്രമിക്കുകയായിരുന്നു. കൊ​ട്ടി​യം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ അ​ബ്ദു​ൽ റ​ഹീം, എഎ​സ്ഐ ഫി​റോ​സ്ഖാ​ൻ എ​സ് സിപി ഒ ബു​ഷ​റ മോ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button