Latest NewsIndia

സൈന്യത്തിന് 70,000 എ.കെ 203 അസാൾട്ട് റൈഫിളുകളെത്തിച്ച് റഷ്യ : ആറ് ലക്ഷം തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കും

ഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരാർപ്രകാരമുള്ള 70,000 എ.കെ 203 അസാൾട്ട് റൈഫിളുകളെത്തിച്ച് റഷ്യ. ഇന്ത്യയും കലാഷ്നിക്കോവ് കമ്പനിയും തമ്മിൽ കഴിഞ്ഞ ഡിസംബർ ആറാം തീയതി ഒപ്പിട്ട കരാറനുസരിച്ചാണ് ഈ ഡെലിവറി.

കരാർ പ്രകാരം, ഇനിയും ആറു ലക്ഷം തോക്കുകൾ കൂടി നൽകാനുണ്ട്. അത്, അമേഠിയിലുള്ള ഫാക്ടറിയിൽ സംയുക്തമായി നിർമിക്കാനാണ് കരാർ നിഷ്കർഷിക്കുന്നത്. ഇന്ത്യ-റഷ്യ 2+2 ഉച്ചകോടിയിൽ ഒപ്പിട്ട കരാറിന്റെ ആകെ മൊത്തം തുക 5,000 കോടി രൂപയാണ്. പ്രതിരോധ മേഖല തദ്ദേശവൽക്കരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം.

നിലവിൽ, സർവീസിൽ ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമാണ് എ.കെ 203 അസാൾട്ട് റൈഫിളുകളെത്തുന്നത്. ഇൻസാസ് റൈഫിളുകൾ ഇന്ത്യ 30 വർഷം മുൻപ് ഉപയോഗിക്കാൻ തുടങ്ങിയതാണ്. എ.കെ 203 അസാൾട്ട് റൈഫിളുകൾക്ക് ഏതാണ്ട് 300 മീറ്റർ റേഞ്ച് ഉണ്ട്. ഭാരം കുറഞ്ഞ ഇവ ഉപയോഗിക്കാൻ എളുപ്പവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button