ദില്ലി: ഒത്തുകളിക്കാര്‍ സമീപിച്ച വിവരം വെളിപ്പെടുത്തിയാല്‍ കളിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എന്തു സുരക്ഷയാണുള്ളതെന്ന് ബിസിസിഐയോട് മുന്‍ ഇന്ത്യന്‍താരം ഗൗതം ഗംഭീര്‍. വാതുവെയ്പ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെച്ചതിന് സിംബാബ്‌വേയുടെ ക്രിക്കറ്റ്താരം ബ്രണ്ടന്‍ ടെയ്‌ലറിനെ ഐസിസി വിലക്കിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഗംഭീർ രംഗത്തെത്തിയത്.
‘ഒത്തുകളിക്കാര്‍ സമീപിച്ച വിവരം വെളിപ്പെടുത്തിയാല്‍ കളിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എന്തു സുരക്ഷയാണുള്ളത്? പ്രാദേശിക തലത്തില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ എന്തെങ്കിലുമുണ്ടോ? കുടുംബാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആകുലപ്പെടുന്ന നാലുകുട്ടികളുടെ പിതാവായ ടെയലറിനെ സഹായിക്കാന്‍ ഐസിസിയുടെ കയ്യില്‍ യാതൊരു സംവിധാനങ്ങളുമില്ല’.
‘ആയുധധാരികളായ ആറ് അക്രമികള്‍ ഹോട്ടല്‍ റൂമില്‍ അതിക്രമിച്ചു കയറി അദ്ദേഹം നിരോധിത വസ്തു ഉപയോഗിക്കുന്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍, അദ്ദേഹം നിസഹായനാണ്. ആത്യന്തികമായി ടെയ്‌ലര്‍ ഒരു കായിക താരം മാത്രമാണ്. അല്ലാതെ കുപ്രസിദ്ധനായ ക്രിമിനലൊന്നുമല്ല’ ഗംഭീർ തുറന്നടിച്ചു.
Read Also:- വിട്ടുമാറാത്ത തുമ്മലിന് വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലികള്‍..!
2019ല്‍ ഒരു ഇന്ത്യന്‍ ബിസിനസുകാരന്‍ വാതുവയ്പ് ആവശ്യവുമായി തന്നെ സമീപിച്ചെന്ന് സിംബാബ്വെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ ബ്രണ്ടന്‍ ടെയ്ലര്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഐസിസിയെ അറിയിക്കാന്‍ വൈകിയതിന്റെ പേരില്‍ താന്‍ വിലക്കു നേരിടാനൊരുങ്ങുകയാണെന്നും ടെയ്ലര്‍ പറഞ്ഞു. സമൂഹമാധ്യത്തിലൂടെ ഇന്ത്യന്‍ ബിസിനസുകാരന്റെ പേരു വെളിപ്പെടുത്താതെയാണ് ടെയ്ലറുടെ കുറ്റസമ്മതം നടത്തിയത്.
Post Your Comments