ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ജനുവരി 24 വരെ സന്ദർശനത്തിനെത്തിയത് ഒരു കോടിയിലധികം പേർ. ഒക്ടോബർ 1 മുതൽ ജനുവരി 24 വരെ എക്സ്പോ വേദിയിൽ മൊത്തം 1,08,36,389 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി എക്സ്പോ അധികൃതർ അറിയിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകളെത്തിയ മേളയാണ് എക്‌സ്‌പോ. 7.25 കോടി പേരാണ് ദുബായ് എക്സ്പോ വേദിയിലെ കാഴ്ച്ചകൾ ഓൺലൈനിലൂടെ ആസ്വദിച്ചത്.
Read Also: മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് മാലപൊട്ടിക്കല്‍: യുവതി അടക്കം അഞ്ചുപേര്‍ പിടിയില്‍
എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ള പ്രതിഭകളുടെ സംഗീത പരിപാടികൾ ജനുവരി മാസം എക്‌സ്‌പോ വേദിയിൽ അരങ്ങേറിയിരുന്നു. എക്‌സ്‌പോ വേദിയിലേക്ക് പ്രവേശിപ്പിക്കുന്ന 18 വയസ്സ് കഴിഞ്ഞ സന്ദർശകർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ടോ കാണിക്കേണ്ടതാണ്. 60 വയസ്സ് പിന്നിട്ടവർക്ക് എക്‌സ്‌പോയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്സ്പോ 2020 അവസാനിക്കുന്നത്.
Post Your Comments