PathanamthittaNattuvarthaLatest NewsKeralaNews

വീ​ടി​നു നേ​രെ ആ​ക്ര​മ​ണം : വീ​ടും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്തു, പിന്നിൽ ക​ഞ്ചാ​വ് മാ​ഫി​യ​യെ​ന്ന് നാ​ട്ടു​കാ​ർ

കോ​ട്ടാ​ലി പു​ത്ത​ൻ പ​റമ്പിൽ ലി​സ​മ്മ തോ​മ​സി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ കോ​ട്ടാ​ലി​ൽ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. വീ​ടും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ​ച്ചി​ല്ല​ക​ൾ പൊട്ടിവീ​ണ് ര​ണ്ട് വ​യ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. കോ​ട്ടാ​ലി പു​ത്ത​ൻ പ​റമ്പിൽ ലി​സ​മ്മ തോ​മ​സി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ആ​യി​രു​ന്നു സം​ഭ​വം. ലി​സ​മ്മ​യു​ടെ മ​ക​ൻ ലി​ജോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ റി​ക്ഷ​യും പെ​ട്ടി ഓ​ട്ടോ റി​ക്ഷ​യും സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തു.

ര​ണ്ട് ബൈ​ക്കു​ക​ളി​ലും ഓ​ട്ടോറി​ക്ഷ​യി​ലു​മാ​യിട്ടാണ് അക്രമി സം​ഘം എ​ത്തി​യത്. ഇവർ വീ​ടി​നും വാ​ഹ​ന​ങ്ങ​ൾ​ക്കും നേ​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ഹാ​ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ലി​സ​മ്മ സി​റ്റൗ​ട്ടി​ലെ ലൈ​റ്റ് ഇ​ട്ട​പ്പോ​ഴേ​ക്ക് അ​ക്ര​മി സം​ഘം ര​ക്ഷ​പെ​ട്ടു. ലി​സ​മ്മ​യു​ടെ ചെ​റു​മ​ക​നാ​യ ഏ​ദ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : രാജ്യത്ത് കൊവിഡ് കേസുകൾ നാലു കോടി കടന്നു : അരക്കോടി കടന്ന് മൂന്നാം തരംഗം

സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി. പ്ര​ദേ​ശ​ത്തു ക​ഞ്ചാ​വി​ന്‍റെ​യും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും വി​ല്പ​ന വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഈ ​സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button