തിരുവല്ല: തിരുവല്ലയിലെ കോട്ടാലിൽ വീടിനു നേരെ ആക്രമണം. വീടും വാഹനങ്ങളും അടിച്ചു തകർത്തു. ആക്രമണത്തിൽ കിടപ്പുമുറിയുടെ ജനൽച്ചില്ലകൾ പൊട്ടിവീണ് രണ്ട് വയസുകാരന് പരിക്കേറ്റു. കോട്ടാലി പുത്തൻ പറമ്പിൽ ലിസമ്മ തോമസിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
കഴിഞ്ഞദിവസം പുലർച്ചെ ആയിരുന്നു സംഭവം. ലിസമ്മയുടെ മകൻ ലിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷയും പെട്ടി ഓട്ടോ റിക്ഷയും സംഘം അടിച്ചു തകർത്തു.
രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായിട്ടാണ് അക്രമി സംഘം എത്തിയത്. ഇവർ വീടിനും വാഹനങ്ങൾക്കും നേരേ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വീടിന്റെ ഹാളിൽ ഉറങ്ങുകയായിരുന്ന ലിസമ്മ സിറ്റൗട്ടിലെ ലൈറ്റ് ഇട്ടപ്പോഴേക്ക് അക്രമി സംഘം രക്ഷപെട്ടു. ലിസമ്മയുടെ ചെറുമകനായ ഏദനാണ് പരിക്കേറ്റത്.
Read Also : രാജ്യത്ത് കൊവിഡ് കേസുകൾ നാലു കോടി കടന്നു : അരക്കോടി കടന്ന് മൂന്നാം തരംഗം
സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തു കഞ്ചാവിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വില്പന വർധിച്ചുവരികയാണ്. ഈ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു.
Post Your Comments