ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ നാലു കോടി കടന്നുവെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ചയാണ് കോവിഡ് രോഗികളുടെ എണ്ണം നാലു കോടി കടന്നത്. പ്രതിദിന മരണങ്ങളുടെ എണ്ണത്തിൽ,27% വർധനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതിയ്ക്കു ശേഷം, 571 മരണങ്ങൾ ചൊവ്വാഴ്ചത്തെ കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട ഒമിക്രോൺ മൂന്നാം തരംഗത്തിൽ, 50 ലക്ഷം പേർക്ക് കൂടി രോഗം സ്ഥിരീകരിക്കപ്പെട്ടതാണ് കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണം. ഇതോടെ, അമേരിക്കയ്ക്കു ശേഷം ലോകത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.
കഴിഞ്ഞ വർഷം ജൂണിൽ, രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴാണ് ഇന്ത്യയിലെ കോവിഡ് കേസുകൾ മൂന്നു കോടി കടന്നത്. ഏറ്റവും വേഗമേറിയ വർധനവായിരുന്നു അത്. രണ്ടു കോടിയിൽ നിന്നും മൂന്നു കോടിയായി ഒരു കോടി രോഗികളുടെ എണ്ണം വർദ്ധിച്ചത് 40 ദിവസം കൊണ്ടാണ്.
Post Your Comments