Latest NewsKeralaNewsIndia

‘ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കി പകരം ശങ്കരാചാര്യരുടെ പ്രതിമ വച്ചാൽ ഫ്ലോട്ട്‌ ഓകെ ആണത്രേ’: എം വി ജയരാജൻ

റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ ഫ്ലോട്ട്‌ ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍. ബിജെപി നേതൃത്വവും മോദി സർക്കാരും ശ്രീനാരായണഗുരുവിനെ ഭയക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പറയാൻ ഒരു ന്യായീകരണവും ഇല്ലാതിരുന്നിട്ടും കേരളത്തിന്റെ ഫ്ലോട്ട്‌ റിപ്പബ്ലിക്ദിന പരേഡിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘നാരായണഗുരുവിന്റെ പ്രതിമ ഫ്ലോട്ടിൽ നിന്നും ഒഴിവാക്കി, പകരം ശങ്കരാചാര്യരുടെ പ്രതിമവച്ചാൽ ഫ്ലോട്ട്‌ ഒ. കെ ആണത്രേ.. എന്തുകൊണ്ടായിരിക്കും ഗുരുവിനെ, ബി. ജെ. പി നേതൃത്വവും കേന്ദ്ര ബി. ജെ. പി സർക്കാരും ഇത്രകണ്ട്‌ ഭയക്കുന്നത്‌..!? ജാതി-മത ഭേദങ്ങൾക്കപ്പുറത്ത്‌ മനുഷ്യരായി ഒരുമിക്കാണ്‌ നാരായണ ഗുരു ആഹ്വാനം ചെയ്തത് എന്നതുകൊണ്ടുതന്നെയാവണം അത്. ഹിന്ദു ഐക്യം തന്നെ ഓർക്കാൻ കൂടി പറ്റാത്ത സവർണ ഹിന്ദുത്വ നിലപാട് ഉയർത്തിപ്പിടിക്കുന്ന RSS – BJP ക്ക്, ജാതി-മത ഭേദങ്ങൾക്കപ്പുറത്ത് മാനവരായി ഒരുമിക്കണം എന്ന ഗുരു പകർന്ന ആ വലിയ സന്ദേശം ഒരിക്കലും ദഹിക്കാനിടയില്ലെന്ന് വ്യക്തം. ഗുരുവിനെ ഓർമ്മപ്പെടുത്തുന്നത് ഒഴിവാക്കിയാൽ ഫ്ലോട്ട് ഒ.കെ എന്നനിലയിലുള്ള കേന്ദ്ര നിർദ്ദേശം ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്ന ബി. ജെ. പി രാഷ്ട്രീയത്തിന്റെ വ്യക്തത കൂടിയാണ്. , എം വി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

എം വി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

shortlink

Related Articles

Post Your Comments

Related Articles


Back to top button