![](/wp-content/uploads/2022/01/hnet.com-image-2022-01-26t131316.980.jpg)
മുംബൈ : വെസ്റ്റിന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ഓള്‍റൗണ്ടര്‍ റിഷി ധവാനെ ഉള്‍പ്പെടുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിനു തുണയാവുന്നത്. 2016 ല്‍ എംഎസ് ധോണി ക്യാപ്റ്റനായിരിക്കെയായിരുന്നു റിഷിയുടെ അരങ്ങേറ്റം.
ഇന്ത്യക്കു വേണ്ടി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും താരം കളിക്കുകയും ചെയ്തു. ഇതേ വര്‍ഷം സിംബാബ്‌വെയ്ക്കെതിരേയായിരുന്നു റിഷിയുടെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരം. 31കാരനായ റിഷി മൂന്ന് ഏകദിനത്തില്‍ നിന്നും നേടിയത് വെറും 12 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ ഒമ്പതു റണ്‍സും.
ടി20യിലാവട്ടെ ഒരു കളിയില്‍ നേടിയത് ഒരു റണ്‍സ് മാത്രമാണ്. ബോളിംഗിലേക്കു വന്നാല്‍ ഏകദിനത്തിലും ടി20യിലുമായി ഓരോ വിക്കറ്റുകളാണ് റിഷിക്കു ലഭിച്ചത്. ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിന്റെ ക്യാപ്റ്റനായി താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
Read Also:- ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കൂ: ആരോഗ്യ ഗുണങ്ങൾ നിരവധി!
ടൂര്‍ണമെന്റില്‍ 458 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം 17 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച പ്രഖ്യാപിക്കും.
Post Your Comments