വാഷിങ്ടൺ: യു.എസ് ആർമിയിലെ 8,500 സൈനികരോട് യുദ്ധ സജ്ജരായിരിക്കാൻ കൽപ്പിച്ച് അമേരിക്കൻ ഭരണകൂടം. പ്രതിരോധ മന്ത്രാലയമായ പെന്റഗൺ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉക്രൈൻ അതിർത്തിയിൽ ഏതുനിമിഷവും റഷ്യ അധിനിവേശം നടത്താനുള്ള സാധ്യതയുണ്ട്. ഇത് കണക്കുകൂട്ടി പ്രതിരോധിക്കാൻ വേണ്ടിയാണ് സൈനികരോട് സജ്ജരായിരിക്കാൻ വേണ്ടി യുഎസ് കൽപ്പിച്ചിരിക്കുന്നത്. ഉക്രൈനെ നിരവധി യൂറോപ്യൻ രാഷ്ട്രങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാറ്റോ സഖ്യം ഇടപെട്ട കാര്യമായതിനാൽ, ഇത് യൂറോപ്യൻ രാജ്യങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമാണ്.
മറ്റുള്ള യൂറോപ്യൻ രാഷ്ട്രങ്ങളിലെ സൈനികർ കൂടി ഇവരോടൊപ്പം ചേരുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അടിയന്തര പ്രതികരണ സേനയെന്നാണ് ഈ സൈനികരെ ജോ ബൈഡൻ വിശേഷിപ്പിക്കുന്നത്. യുദ്ധം ആസന്നമായാൽ പ്രതികരിക്കാൻ വേണ്ടി ബ്രിട്ടൻ, യു.എസ് എന്നീ രാഷ്ട്രങ്ങൾ ഉക്രൈന് ടാങ്ക് വേധ മിസൈലുകൾ അടക്കമുള്ള പ്രതിരോധ ആയുധങ്ങൾ നൽകിയിരുന്നു.
Post Your Comments