ന്യൂജഴ്‌സി: ഇന്ത്യൻ വംശജരായ പ്രമോദ് കുമാറിനും ഭാര്യ മാധു കുമാറിനും പറയാനുള്ളത് രസകരമായ കഥ. ഇരുവരും മക്കൾക്കൊപ്പം ഈയിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഒരു ദിവസം ഓൺലൈൻ ഡെലിവറിയായി ചില പെട്ടികൾ വീട്ടിലെത്തി. അധികം വൈകാതെ കുറേയധികം പെട്ടികളും പുതിയ വീട്ടിലെത്തി. പെട്ടി തുറന്നപ്പോൾ കണ്ടത് ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും. വിലാസം മാറിയതാണോയെന്ന് പരിശോധിച്ചെങ്കിലും അബദ്ധം പിണഞ്ഞത് ഓൺലൈൻ കമ്പനിക്കല്ലെന്ന് മനസിലായി.
പിന്നീട് അന്വേഷണം വീട്ടിലെ മറ്റാരെങ്കിലുമാണോ ഓർഡർ ചെയ്തതെന്നായി. മാധു ആദ്യം വിളിച്ചത് ഭർത്താവിനെയാണ്, സർപ്രൈസ് ആണോയെന്നായിരുന്നു ആദ്യ സംശയം. അല്ലെന്ന് പ്രമോദ് അമ്പരപ്പോടെ മറുപടി പറഞ്ഞു. വീട്ടിലെ മുതിർന്ന കുട്ടികൾ ഒപ്പിച്ച പണിയാണെന്നായിരുന്നു പിന്നീടോള്ള സംശയം. എന്നാൽ അതുമല്ല.ഇതിനിടെ വീട്ടിലെ ബഹളമൊക്കെ ശ്രദ്ധിച്ച് ഒരാൾ ശാന്തനായി ഇരിക്കുന്നുണ്ടായിരുന്നു. രണ്ടു വയസുകാരനായ ഇളയ മകൻ അയാംഷ്.
അമ്മയുടെ ഫോണിൽ ഇടയ്ക്കിടെ കളിക്കുന്ന സ്വഭാവം അയാംഷിനുമുണ്ട്. ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓർഡർ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങൾക്ക് ചിരിയാണ് വന്നതെന്നും ഇനിമുതൽ ഫോണുകളിൽ നിർബന്ധമായും പാസ്വേഡ് ലോക്കുകൾ ഉപയോഗിക്കുമെന്നും മാധു പിന്നീട് പ്രതികരിച്ചു.
Post Your Comments