Latest NewsNewsIndia

ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവാവിന് പിസ വന്നില്ല : പകരം വന്നത് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിനടുത്ത് രൂപ നഷ്ടമായ സന്ദേശം

ബംഗളൂരു :  ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവാവിന് പിസ വന്നില്ല, പകരം വന്നത് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിനടുത്ത് രൂപ നഷ്ടമായ സന്ദേശം. ബംഗളൂരുവിലുള്ള യുവാവിനാണ് ഇത്തരത്തിലുള്ള ചതി പറ്റിയത്.

Read Also : പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനത്തിന്റെ ഡെലിവറി ബോയ് യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതായി പരാതി

ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്തതായിരുന്നു ബെംഗളൂരു കോറമംഗല സ്വദേശി ഷെയ്ക്ക്. ക്യാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സയുടെ ചെലവുകള്‍ക്കായി സ്വരൂക്കൂട്ടി വച്ചിരുന്ന 95,000 രൂപയാണ് ഒറ്റയടിക്ക് നഷ്ടമായത്.

ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഓര്‍ഡര്‍ കൈമാറിയിയിരുന്നില്ല. പിന്നാലെ ഷെയ്ക്ക് കസ്റ്റമര്‍ കെയര്‍ സര്‍വ്വീസിലേക്ക് വിളിച്ചു. റെസ്റ്റോറന്റ് ഓര്‍ഡര്‍ സ്വീകരിക്കുന്നില്ലെന്നും പണം തിരികെ നല്‍കാനും ആവശ്യപ്പെട്ടു. പിന്നാലെ പണം തിരികെ ലഭിക്കുമെന്നും കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് ഉറപ്പ് നല്‍കി.

ഫോണില്‍ ഒരു മെസേജ് വരുമെന്നും അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്‌ബോള്‍ റീഫണ്ട് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടക്കുമെന്നും എക്സിക്യൂട്ടീവ് ഷെയ്ക്കിനോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.എന്നാല്‍, ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിമിഷങ്ങള്‍ക്കകം ഷെയ്ക്കിന്റെ അക്കൗണ്ടില്‍ നിന്ന് ആദ്യം 45,000 രൂപയും പിന്നീട് 50,000 രൂപയും നഷ്ടമായി. ഇതിന് പിന്നാലെയാണ് പരാതിയുമായി ഷെയ്ക്ക് മഡിവാള പോലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

അതേസമയം, തങ്ങള്‍ക്ക് കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഇല്ലെന്നാണ് സോമാറ്റോ വക്താവ് പറയുന്നത്. ഉപഭോക്താക്കളോട് ജാഗ്രത പാലിക്കണമെന്നും അവരുടെ വ്യക്തിഗത അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആരുമായും പങ്കിടരുതെന്നാണ് സോമാറ്റോ വക്താവിന്റെ അഭ്യര്‍ത്ഥന.

shortlink

Related Articles

Post Your Comments

Related Articles


Back to top button