News

തെളിവ് കൊടുത്തിട്ടും പിന്നെയും ചോദിക്കുന്നത് സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെളിയിക്കേണ്ടി വരുന്നത് പോലെ: ഹക്കിം

മേക്കപ്പിടാത്ത മലപ്പുറം കലക്ടറുടെ കഥയുടെ സത്യാവസ്ഥ ഇതാണ്

മലപ്പുറം : സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന മേക്കപ്പിടാത്ത മലപ്പുറം കലക്ടറുടെ കഥയുടെ സത്യാവസ്ഥ പുറത്ത്. നേരത്തെ മലപ്പുറം കലക്ടറായി സേവനമനുഷ്ഠിച്ച ഷൈന മോളുടെ ചിത്രത്തോടൊപ്പം ‘കലക്ടര്‍ മേക്കപ്പിടാത്തത് എന്തുകൊണ്ട്?’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും ഈ സന്ദേശം പ്രചരിച്ചത്. ഹക്കീം മൊറയൂര്‍ എന്ന കഥാകൃത്ത് ഏഴുതിയ ‘മൂന്ന് പെണ്ണുങ്ങള്‍’ എന്ന കഥാസമാഹാരത്തിലെ ‘തിളങ്ങുന്ന മുഖങ്ങള്‍’ എന്ന കഥയാണ് പലതരത്തില്‍ വ്യാഖ്യാനിച്ച്‌ പ്രചരിപ്പിക്കുന്നത്.

ഝാര്‍ഖണ്ഡുകാരിയും മലപ്പുറം ജില്ല കലക്ടറുമായ റാണി സോയ മോയി എന്ന ഐ.എ.എസുകാരി കോളജ് വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെ അവരോട് മേക്കപ്പിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഝാര്‍ഖണ്ഡിലെ സ്വന്തം ജീവിത സാഹചര്യം വിശദീകരിക്കുന്നതാണ് കുറിപ്പ്. ഖനികളില്‍ കുട്ടികള്‍ ജോലി ചെയ്യുന്നതിന്റെ ദയനീയാവസ്ഥയും തന്റെ ബാല്യകാലത്ത് താനും സഹോദരി സഹോദരന്‍മാരും അവിടെ ജോലി ചെയ്തിട്ടുണ്ടെന്നും അവിടെനിന്ന് കുഴിച്ചെടുക്കുന്ന മൈക്ക ഉപയോഗിച്ചാണ് മേക്കപ്പ് സാധനങ്ങളുണ്ടാക്കുന്നതെന്നുമൊക്കെ കലക്ടര്‍ വിദ്യാര്‍ഥികളോട് പറയുന്നുണ്ട്. ഈ കുറിപ്പിനോടൊപ്പം ഷൈനമോളുടെ ചിത്രവും ചേര്‍ത്തതോടെയാണ് യഥാര്‍ഥ സംഭവമാണെന്ന് പലരും തെറ്റിദ്ധരിച്ചത്. ഈ കുറിപ്പ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി കഥാകൃത്ത് ഹക്കീം മൊറയൂർ രംഗതെത്തി. തന്റെ കഥ ദുരുപയോഗം ചെയ്യരുതെന്ന് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

read also: പതിനേഴുകാരൻ കാമുകന് വൃക്ക നൽകി: ഓപ്പറേഷൻ കഴിഞ്ഞതോടെ കാമുകൻ ഉപേക്ഷിച്ചതായി പരാതിയുമായി മുപ്പത്കാരി

ഹക്കീം മൊറയൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മൂന്ന് പെണ്ണുങ്ങള്‍ എന്ന എന്റെ കഥാ സമാഹാരത്തിലെ തിളങ്ങുന്ന മുഖങ്ങള്‍ എന്ന കഥ എടുത്തു സ്വന്തം രീതിയില്‍ ഏതൊക്കെയോ സ്ത്രീകളുടെ ചിത്രങ്ങള്‍ വെച്ച്‌ വ്യാപകമായി പലരും പ്രചരിപ്പിക്കുന്നത് ഒരിക്കലും എന്റെ അറിവോടെയല്ല. ചില സ്ക്രീന്‍ ഷോട്ടുകള്‍ ഞാന്‍ താഴെ കൊടുക്കുന്നുണ്ട്.

ഞാന്‍ എഴുതിയ ഒരു കഥ മാത്രമാണ് ഇത്. മനോരമ പത്രത്തില്‍ നിന്നടക്കം ഒരു പാട് സൗഹൃദങ്ങള്‍ തെറ്റിദ്ധരിച്ചു എന്നെ അറിയിക്കുകയുണ്ടായി. പലരും കരുതുന്നത് റാണി സോയ മൊയി എന്ന എന്റെ നായിക യഥാര്‍ത്ഥ കളക്ടര്‍ ആണെന്നാണ്. ഈ വിഷയത്തില്‍ ഉണ്ടാവുന്ന ഏതൊരു പ്രശ്നത്തിനും ഞാന്‍ ഉത്തരവാദി ആവുന്നതല്ല എന്ന് അറിയിക്കുന്നു.

വയ്യാവേലിക്ക് സമയമില്ല.

ഓരോ കഥയും വെറുതെ ഉണ്ടാവുന്നതല്ല. ഒരു പാട് വിലപ്പെട്ട സമയം എടുത്താണ് നമ്മള്‍ വായിക്കുന്ന ഓരോ കഥകളും എഴുത്തുകാര്‍ എഴുതുന്നത്. ഒരു പാട് സ്വപ്‌നം കണ്ടത് കൊണ്ട് മാത്രമാണ് ഇല്ലാത്ത കാശ് ഉണ്ടാക്കി ഈ കഥയൊക്കെ പുസ്തകം ആക്കി മാറ്റിയത്.

ഞാന്‍ എഴുതി എന്റെ പേരില്‍ പുറത്തിറക്കിയ ഒരു പുസ്തകത്തിലെ കഥ ഈ വിധം ദുരുപയോഗം ചെയ്യുന്നത് കാണുമ്ബോള്‍ ശരിക്കും വിഷമം തോന്നുന്നു നിങ്ങള്‍ ചെയ്യുന്നത് എന്ത് സാഹിത്യ പ്രവര്‍ത്തനമാണ്.?.

കഥ പോട്ടെ,

കഥ നടന്ന സംഭവം ആക്കുന്നതും അതില്‍ തെറ്റി ധരിപ്പിക്കാന്‍ വേണ്ടി മാത്രം സ്ത്രീകളുടെ ഫോട്ടോ വെക്കുന്നതും നിങ്ങളുടെ റീച്ചിന് വേണ്ടി ആണെങ്കിലും ബലിയാടാവുന്നത് മറ്റുള്ളവരാണ്. വിവരം അറിയിച്ചിട്ടും ഇന്‍ബോക്സില്‍ തെളിവ് കൊടുത്തിട്ടും പിന്നെയും തന്റെ കഥയോ എന്ന് ചോദിക്കുന്നത് സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെളിയിക്കേണ്ടി വരുന്നത് പോലെ സങ്കടകരമാണ്. നിങ്ങളോട് ആരോടും വാദിച്ചു ജയിക്കാന്‍ എനിക്ക് സമയമില്ല. അതിനുള്ള സാമര്‍ഥ്യവും ഇല്ല.

ജീവിച്ചു പൊയ്ക്കോട്ടേ. വയറ്റത്ത് അടിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button