USALatest NewsNewsInternational

പതിനേഴുകാരൻ കാമുകന് വൃക്ക നൽകി: ഓപ്പറേഷൻ കഴിഞ്ഞതോടെ കാമുകൻ ഉപേക്ഷിച്ചതായി പരാതിയുമായി മുപ്പത്കാരി

യുഎസ്: പതിനേഴുകാരൻ കാമുകന് വൃക്ക നൽകിയതിന് പിന്നാലെ കാമുകൻ തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. യുഎസ് സ്വദേശിനി കോളിൻ ലെ എന്ന മുപ്പത്കാരിയാണ് തന്റെ ദയനീയാവസ്ഥയെപ്പറ്റി വ്യക്തമാക്കിയത്.

കാമുകന് വിട്ടുമാറാത്ത വൃക്കരോഗമായിരുന്നുവെന്നും അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വൃക്കകൾ പ്രവർത്തിച്ചിരുന്നതെന്നും കോളിൻ ലെ പറയുന്നു. വൃക്കരോഗവുമായി ജീവിക്കാൻ പാടുപെടുന്ന കാമുകനെ കണ്ട് തനിക്ക് വിഷമം കൂടി വന്നതിനെ തുടർന്ന് കാമുകന് വൃക്ക നല്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് കോളിൻ വ്യക്തമാക്കി.

മുസ്ലീം വിദ്യാർത്ഥികൾ സൂര്യ നമസ്കാരം ബഹിഷ്കരിക്കണം: റിപ്പബ്ലിക് ദിന സൂര്യ നമസ്‌കാരത്തിനെതിരെ ജമാഅത്തെ ഇസ്ലാമി ഹിന്ദ്

പരിശോധനയിൽ തന്റെ വൃക്ക കാമുകന് ചേരുമെന്ന് വ്യക്തമായതായും കാമുകൻ മരിക്കുന്നത് കാണാൻ ആഗ്രഹിക്കാത്തതിനാൽ തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്യാൻ കോളിൻ സന്നദ്ധയായതായും കോളിൻ പറഞ്ഞു. എന്നാൽ ഓപ്പറേഷൻ കഴിഞ്ഞ് ഏഴ് മാസങ്ങൾക്ക് ശേഷം കാമുകൻ താനുമായുള്ള ബന്ധം വേർപ്പെടുത്തുകയായിരുന്നുവെന്ന് കോളിൻ ടിക്ടോക്കിൽ വ്യക്തമാക്കി.

കോളിന്റെ ദയനീയാവസ്ഥ വിവരിക്കുന്ന വീഡിയോ 2 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. മുൻ കാമുകന്റെ ജീവൻ രക്ഷിച്ചതിന് കോളിനെ പലരും പ്രശംസിച്ചു. ആ യുവാവ് അവളെ അർഹിക്കുന്നില്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button