Latest NewsIndiaNews

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും ഐജി ഉൾപ്പെടെ 10 പേർ പട്ടികയിൽ

സ്തുത്യർഹ സേവനത്തിനുള്ള ജയിൽ വകുപ്പ് ജീവനക്കാർക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥർ നേടി.

ദില്ലി: രാഷ്ട്രപതിയുടെ പോലീസ് മെഡൽ ജേതാക്കളെ പ്രഖ്യാപിച്ചു. രാജ്യത്തെ 939 സേനാ അംഗങ്ങൾ മെഡലിന് അർഹരായി. ഐജി സി. നാഗരാജു ഉൾപ്പെടെ കേരള പൊലീസിലെ പത്ത് പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു. എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, ഡിവൈഎസ്പിമാരായ മുഹമ്മദ് കബീർ റാവുത്തർ, ആർ.കെ വേണുഗോപാലൻ, ടി.പി ശ്യാം സുന്ദർ, ബി. കൃഷ്ണകുമാർ, സീനിയർ സിപിഒ ഷീബ കൃഷ്ണൻകുട്ടി, അസിസ്റ്റന്റ് കമ്മീഷണർ എം.കെ ഗോപാലകൃഷ്ണൻ, എസ്‌ഐമാരായ സാജൻ കെ ജോർജ്, ശശികുമാർ ലക്ഷ്മണൻ എന്നിവർക്കും മെഡൽ ലഭിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണൻ, അസം റൈഫിൾസിലെ
ചാക്കോ പി ജോർജ്, സുരേഷ് പ്രസാദ്, ബിഎസ്എഫിലെ മേഴ്‌സി തോമസ് എന്നിവരും മെഡലിന് അർഹരായി.

Also read: ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം: പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്

സ്തുത്യർഹ സേവനത്തിനുള്ള ജയിൽ വകുപ്പ് ജീവനക്കാർക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥർ നേടി. ജോയിന്റ് സൂപ്രണ്ട് എൻ. രവീന്ദ്രൻ, ഡെപ്യുട്ടി സൂപ്രണ്ട് എ.കെ സുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് പി.എസ്‌ മിനിമോൾ എന്നിവരാണ് മെഡൽ നേടിയത്. കേരളത്തിൽ നിന്ന് അഞ്ച് പേർക്ക് ഫയർഫോഴ്‌സ് ജീവനക്കാർക്കായുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡലിന് ടി. വിനോദ് കുമാർ, കെ. സതികുമാർ എന്നിവരും, സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് കെ.വി അശോകൻ, എസ്‌. സുനിലാൽ, പി.കെ രാമൻകുട്ടി എന്നിവരും അർഹരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button