KeralaLatest NewsNews

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും ഇത്തവണ മെഡൽ ലഭിച്ചത് 10 പേർക്ക്

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. ഒരാൾക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും മറ്റുള്ളവർക്ക് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുമാണ് ലഭിക്കുക.

Read Also: ‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’ : വിനായകനെ വിമർശിച്ച യുവതിയ്ക്ക് മറുപടിയുമായി ആരാധകർ

സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പോലീസ് സൂപ്രണ്ട് ആർ മഹേഷാണ് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായത്. കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണൽ എസ്.പി സോണി ഉമ്മൻ കോശി, ഭീകരവിരുദ്ധ സ്‌ക്വാഡ് ഡിവൈ.എസ്.പി ബൈജു പൗലോസ് എം, കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ സി.ആർ സന്തോഷ്, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർ അജീഷ് ജി.ആർ എന്നിവരാണ് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായത്.

ആംഡ് പോലീസ് ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്‌സിലെ ഇൻസ്‌പെക്ടർ രാജഗോപാൽ എൻ എസ്, തിരുവനന്തപുരം സിറ്റി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ എസ്, കോഴിക്കോട് റൂറൽ സൈബർ സെൽ സബ് ഇൻസ്‌പെക്ടർ സത്യൻ പി കെ, തിരുവനന്തപുരം മ്യൂസിയം പോലീസ് സബ് ഇൻസ്‌പെക്ടർ ജയശങ്കർ ആർ, പോലീസ് ട്രെയിനിങ് കോളേജിൽ നിന്ന് വിരമിച്ച ആംഡ് പോലീസ് ഇൻസ്‌പെക്ടർ ഗണേഷ് കുമാർ എൻ എന്നിവരും സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹരായി.

Read Also: സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറെന്ന് വിഡി സതീശന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button