ചെന്നൈ: ദക്ഷിണ റെയിൽവേയിൽ യാത്രാ വണ്ടികൾ ഓടിക്കുന്നത് ചരക്ക് തീവണ്ടി ഓടിക്കുന്നവരാണെന്ന് റെയിൽവേ. ലോക്കോ പൈലറ്റുമാരുടെ കുറവ് കാരണമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, പാസഞ്ചർ തീവണ്ടികൾ കൂടാതെ ചെന്നൈയിൽ നിന്നുള്ള ദീർഘദൂര തീവണ്ടികളും റദ്ദാക്കുകയാണ്.
റെയിൽവേ നിയമമനുസരിച്ച് 100 ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കിൽ 130 പേരെ നിയമിക്കേണ്ടതാണ്. ലോക്കോ പൈലറ്റുമാർ അവധിയിൽ പ്രവേശിക്കുമ്പോഴും മൂന്നുവർഷം കൂടുമ്പോൾ 15 ദിവസം ട്രെയിനിങ്ങിന് പോകുമ്പോഴും സർവീസ് മുടങ്ങാതിരിക്കാനാണ് ഇത്രയും പേരെ നിയമിക്കുന്നത്. ലോക്കോ പൈലറ്റുമാർക്ക് കോവിഡ് ബാധിച്ചതിനാൽ പാസഞ്ചർ തീവണ്ടികൾ റദ്ദാക്കുന്നെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം.
പാലക്കാട്, തിരുവനന്തപുരം, ചെന്നൈ, മധുര, സേലം ഡിവിഷനുകളിൽ പല പാസഞ്ചർ തീവണ്ടികളും ഈ മാസം 30-വരെ സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്താത്തതിനാലാണ് വണ്ടികൾ റദ്ദാക്കേണ്ടി വരുന്നതെന്ന ആരോപണം ജീവനക്കാർ ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡെപ്യൂട്ടേഷനിലുള്ള 15 ശതമാനത്തോളം ലോക്കോ പൈലറ്റുമാരെ തിരിച്ചു വിളിച്ച് ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നാണ് മറ്റു ലോക്കോ പൈലറ്റുമാർ ആവശ്യപ്പെടുന്നത്.
Post Your Comments