Latest NewsUAENewsInternationalGulf

സ്റ്റോപ്പ് ചിഹ്നമിട്ട് നിർത്തിയിട്ട സ്‌കൂൾ ബസിനെ മറികടക്കുന്നവർക്ക് വൻ തുക പിഴ: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

അബുദാബി: സ്റ്റോപ്പ് ചിഹ്നമിട്ട് നിർത്തിയിട്ട സ്‌കൂൾ ബസിനെ മറികടക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാരിൽ നിന്നും 1000 ദിർഹം (20,315 രൂപ) പിഴ ചുമത്തുമെന്നാണ് അബുദാബി പോലീസ് അറിയിച്ചത്. വിദ്യാർഥികളെ കയറ്റാനോ ഇറക്കാനോ നിർത്തിയിടുന്ന സ്‌കൂൾ ബസിൽ നിന്ന് കുറഞ്ഞത് 5 മീറ്റർ അകലത്തിലാണ് മറ്റ് വാഹനങ്ങൾ നിർത്തിയിടേണ്ടതെന്നാണ് നിർദ്ദേശം.

Read Also: ഒമാനിലെ ജനകീയ ഡോക്ടർ ജോർജ് ലെസ്ലി ഇന്ത്യക്കാരനായ ആദ്യ ഐറിഷ് പീസ് കമ്മീഷണർ ആയി ചുമതലയേറ്റു

നിയമലംഘനം നടത്തുന്നവർക്ക് പിഴയ്ക്ക് പുറമെ 10 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് അബുദാബിയിൽ അടച്ചിട്ട സ്‌കൂളുകൾ കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് നിർദ്ദേശം പുറപ്പെടുവിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷ, നമ്മുടെ സന്തോഷം എന്ന വിഷയത്തിൽ അബുദാബി പോലീസ് ക്യാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്.

അതേസമയം വാഹനം നിർത്തുമ്പോൾ സ്റ്റോപ് ബോർഡ് പ്രദർശിപ്പിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റും ശിക്ഷയായി ലഭിക്കും. വാഹനം പുറപ്പെടുന്നതിന് മുൻപ് വിദ്യാർഥികൾ കയറുകയും ഇറങ്ങുകയും ചെയ്‌തെന്ന് ഉറപ്പാക്കേണ്ട ചുമചതല സൂപ്പർവൈസർമാർക്കാണ്. റോഡിനു കുറുകെ കടക്കാൻ വിദ്യാർഥികളെ സൂപ്പർവൈസർമാർ സഹായിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: കൃഷി ഇല്ല, അനധികൃതമായി വെള്ളം ഊറ്റുന്നതായി പരാതി: കിറ്റക്സിനെതിരെ നടപടിയുമായി ജലസേചന വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button