രണ്ടുവർഷമായി കോവിഡിനെ ഭയന്നാണ് ലോകം മുഴുവൻ കഴിയുന്നത്. ചൈനയിൽ നിന്നും വ്യാപിക്കപ്പെട്ട കോവിഡ് പല വകഭേദങ്ങളിൽ ലോകം നിറഞ്ഞുകഴിഞ്ഞു. വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ആണ് ഇപ്പോള്‍ ഇന്ത്യയിലടക്കം മൂന്നാം തരംഗത്തിന് തുടക്കമിട്ടത്. ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, തളര്‍ച്ച ഇവയെല്ലാമാണ് കൊവിഡിന്റേതായി പൊതുവില്‍ നാം കണക്കാക്കുന്ന ലക്ഷണങ്ങൾ. ഇവയ്ക്ക് പുറമെ ഛര്‍ദ്ദി, ഗന്ധം നഷ്ടമാകുന്ന അവസ്ഥ തുടങ്ങി മറ്റ് പല പ്രശ്‌നങ്ങളും കൊവിഡ് ലക്ഷണമായി ഇപ്പോൾ കടന്നുവരുന്നുണ്ട്. എന്നാൽ ചര്‍മ്മത്തിലും കൊവിഡിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ കാണാമെന്ന പഠനങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു.
read also: 2024ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കും, പക്ഷേ..: വ്യക്തമാക്കി പ്രശാന്ത് കിഷോര്‍
പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ബ്രിട്ടീഷ് ജേണല്‍ ഓഫ് ഡെര്‍മറ്റോളജി’യില്‍ വന്ന പഠനറിപ്പോര്‍ട്ട് പ്രകാരം കോവിഡ് വൈറസ് ബാധിക്കുന്ന ഒരു ചെറിയ വിഭാഗത്തിന് തൊലിയില്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ട്. കൊവിഡ് പൊസിറ്റീവായ പതിനായിരത്തിലധികം പേരില്‍ നടത്തിയ പരിശോധനയിലാണ് ഏതാണ്ട് ഒമ്പത് ശതമാനത്തോളം പേരിലാണ് ഇത്തരത്തില്‍ ചര്‍മ്മത്തില്‍ ലക്ഷണങ്ങള്‍ കണ്ടതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
കാല്‍വിരലുകളില്‍ കാണുന്ന തടിപ്പാണ് (കൊവിഡ് ടോസ്) ഇതില്‍ പ്രധാന സൂചന. ചുവന്ന നിറത്തില്‍ കാല്‍വിരലുകളില്‍ കുരു വരികയും ഇത് ചെറുതായി വീര്‍ക്കുകയും ചെയ്യുന്നതാണ് ‘കൊവിഡ് ടോസ്’. ചുവന്ന നിറത്തില്‍ പാടുണ്ടാവുകയും ചൊറിച്ചിലും അസ്വസ്ഥതയും ചര്‍മ്മം വരണ്ടുപൊട്ടുകയും ചെയ്യുന്ന അവസ്ഥയും ചിലരിൽ കാണുന്നുണ്ട്. കൊതുക് കടിച്ച് തിണര്‍ക്കുന്നത് പോലുള്ള പാടുകളും ചില സന്ദര്‍ഭങ്ങളില്‍ കൊവിഡിനെ സൂചിപ്പിക്കാന്‍ കണ്ടേക്കാം. ഇതില്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകാം. മുഖത്തോ തുടയിലോ പുറംഭാഗത്തോ ആയിരിക്കും ഇതുണ്ടാവുക. ചുണ്ടുകളിൽ തടിപ്പോ, കുമിളയോ വരാം. ഇതുമൂലം ചുണ്ട് വരണ്ടുപൊട്ടുകയും, തൊലിയടര്‍ന്നുപോകുന്നതും ചിലരിൽ ഉണ്ടാകുന്നു.
Post Your Comments