ഡൽഹി: 2024ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോര്‍. എന്നാല്‍ നിലവിലെ പ്രതിപക്ഷത്തിന് അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു പാര്‍ട്ടിക്കും നേതാവിനും 5 മുതല്‍ 10 വര്‍ഷത്തെ കാഴ്ചപ്പാട് ആവശ്യമാണെന്നും പ്രശാന്ത് കിഷോര്‍ ഒരു സ്വകാര്യ ചാനലിൽ വ്യക്തമാക്കി. അഞ്ച് മാസത്തിനുള്ളില്‍ അത് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യയിലെ 543 ലോക്സഭാ സീറ്റുകളില്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി ഇതില്‍ 95 ശതമാനവും വിജയിച്ചു. ഹിന്ദുത്വം, ദേശീയത, ക്ഷേമം എന്നിവ വലിയ തോതില്‍ അവതരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതില്‍ രണ്ടെണ്ണത്തിലെങ്കിലും അവരെ മറികടക്കണം, പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അഞ്ച് മാസത്തോളം ചര്‍ച്ചകള്‍ നടന്നെങ്കിലും കോണ്‍ഗ്രസുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു’. പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് നവീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments