കോവിഡില്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു രോഗലക്ഷത്തെപ്പറ്റിയുള്ള മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. ഒരു ചര്‍മ്മ രോഗമാണിത്. രക്തയോട്ടം നിലയ്ക്കുന്നത് മൂലം കോശങ്ങള്‍ നശിക്കുന്ന ഗാന്‍ഗ്രീന്‍ കോവിഡുമായി ബന്ധപ്പെട്ട ലക്ഷണമാകാമെന്നാണ് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
ചര്‍മ്മത്തിന്റെ നിറംമാറ്റം, ചുവന്നുതടിക്കല്‍, സംവേദനക്ഷമത നഷ്ടപ്പെടല്‍, കുമിളകള്‍, ദുര്‍ഗന്ധം വമിക്കുന്ന പഴുപ്പ് എന്നിവയെല്ലാം ഗാര്‍ഗ്രീനിന്റെ ലക്ഷണങ്ങളാണ്. ഇതിനൊപ്പം പനിയും അസാധാരണ ഹൃദയമിടിപ്പും അനുഭവപ്പെടാം.
തിണര്‍പ്പ്, തൊലി ചുവന്നുതടിക്കല്‍, വരണ്ട ചര്‍മ്മം തുടങ്ങി നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഗാന്‍ഗ്രീന്‍ ഗുരുതരമായ അണുബാധയുടെ പ്രാരംഭ ലക്ഷണമാകാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോവിന്റെ സാധാരണ ലക്ഷണങ്ങള്‍ക്കു മുമ്പു തന്നെ ഇത് പ്രത്യക്ഷപ്പെടാം. ഇതിന് ഉടനടി പരിചരണം ആവശ്യമാണ്. കാരണം ഗാന്‍ഗ്രീനിനെ തുടര്‍ന്ന് രക്തം കട്ടപിടിക്കുന്ന തോംബോസിസ് എന്ന അവസ്ഥിയിലേക്ക് രോഗികള്‍ നീങ്ങാമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments