തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ ഇനി പ്രത്യേക സംഘം. ആക്ഷേപങ്ങള്‍ ഒഴിവാക്കാനാണ് സംഘത്തെ നിയോഗിക്കുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. ‘നമുക്കൊരുവഴിയുണ്ടാക്കാം’ എന്ന ഹാഷ് ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്.
‘ സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ ഡിസംബറോടെ പുന:രാരംഭിച്ചിട്ടുണ്ട്. റോഡുകളിലെ അറ്റകുറ്റപ്പണികള്‍ കാര്യമായി പുരോഗമിക്കുകയാണ്. എന്നാല്‍ ചില റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്’
‘അത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് പരിശോധന നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് സമഗ്രമായി പരിശോധിക്കുവാന്‍ ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്. കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ ഈ ടീമിന്റെ നിരീക്ഷണത്തിലായിരിക്കും’, അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments