Latest NewsIndiaNewsCrime

വ്യവസായിയിൽ നിന്നും ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് ഹമാസിന്റെ വാലറ്റുകളിൽ നിക്ഷേപിച്ച വൻ സംഘത്തെ ദില്ലി പോലീസ് കീഴടക്കി

2019 ൽ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. 30.85 ലക്ഷം രൂപയോളം വിലവരുന്ന ക്രിപ്റ്റോ കറൻസിയാണ് ദില്ലിയിലെ വ്യാപാരിയുടെ വാലറ്റിൽ നിന്നും അപഹരിക്കപ്പെട്ടത്.

ദില്ലി: വ്യവസായിയിൽ നിന്നും വൻ തുകയുടെ ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് പലസ്തീൻ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് നിക്ഷേപിച്ച സംഘത്തെ പിടികൂടിയതായി ദില്ലി പൊലീസിന്റെ സൈബർ സെൽ വിഭാഗം അറിയിച്ചു. 2019 ൽ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. നിലവിൽ നാല് കോടിയിലധികം മൂല്യമുള്ള ക്രിപ്റ്റോ കറൻസിയാണ് സംഘം പലരിൽ നിന്നായി തട്ടിയെടുത്തിരിക്കുന്നത്.

ആശുപത്രികള്‍ നിറഞ്ഞു എന്നത് തെറ്റായ വാര്‍ത്ത: മന്ത്രി വീണാ ജോര്‍ജ്

വിദേശത്തുള്ള ഹമാസിന്റേത് അടക്കം മൂന്ന് അക്കൗണ്ടുകളിലായാണ് സംഘം ക്രിപ്റ്റോ കറൻസി നിക്ഷേപിച്ചത്. അഞ്ച് മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് ദില്ലി പൊലീസ് ചെന്നെത്തിയത്. ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഈ വാലറ്റുകൾ ഇപ്പോൾ ഇസ്രയേലിന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള ദേശീയ ബ്യൂറോ പിടിച്ചെടുത്തിരിക്കുകയാണ്. 30.85 ലക്ഷം രൂപയോളം വിലവരുന്ന ക്രിപ്റ്റോ കറൻസിയാണ് ദില്ലിയിലെ വ്യാപാരിയുടെ വാലറ്റിൽ നിന്നും അപഹരിക്കപ്പെട്ടത്.

പശ്ചിം വിഹാർ സ്വദേശിയായ വ്യാപാരിയാണ് ക്രിപ്റ്റോ കറൻസി നഷ്ടപ്പെട്ടതായി പരാതിപ്പെട്ടത്. പ്രാദേശിക കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് ദില്ലി പൊലീസിന്റെ സൈബർ ക്രൈം യുണിറ്റ് അന്വേഷിച്ചത്. ബിറ്റ്‌കോയിൻ, ഇഥറം, ബിറ്റ് കോയിൻ ക്യാഷ് എന്നീ ക്രിപ്റ്റോ കറൻസികളാണ് അപഹരിക്കപ്പെട്ടത്. ഈജിപ്തിലെ ഗിസ, പലസ്തീനിലെ റമല്ല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ്‌ വാലറ്റുകളിലേക്കും സംഘം ചില കറൻസികൾ മാറ്റിയിരുന്നു. ഈ അക്കൗണ്ടുകളുടെ എല്ലാ വിശദാംശങ്ങളും വീണ്ടെടുത്തതായും, അവയിൽ ചിലത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനും മറ്റുള്ളവ കുട്ടികളുടെ അശ്ലീലചിത്രങ്ങൾക്കായും ഉപയോഗിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button