ടൊറന്റോ: ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ എന്ത് വില കൊടുത്തും മനുഷ്യക്കടത്ത് തടയുമെന്ന് കനേഡിയൻ പ്രധാനമന്ത്രി. യു.എസുമായി ചേർന്ന് മനുഷ്യക്കടത്തു തടയാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ട്രൂഡോ പറഞ്ഞു. വ്യാഴാഴ്ച യു.എസ്.-കാനഡ അതിർത്തിയിൽ നാല് ഇന്ത്യക്കാരെ മഞ്ഞിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ഈ സംഭവത്തിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തുവന്നത്.
അനധികൃതമായി യു.എസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ, മഞ്ഞിൽ തണുത്തുറഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മനുഷ്യക്കടത്തുകാരനെന്ന് സംശയിക്കുന്ന ഒരാൾ യു.എസിൽ അറസ്റ്റിലായിട്ടുണ്ട്. അതേ സമയം, ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിന് പിന്നാലെത്തന്നെ ടൊറന്റോയിലെയും ഷിക്കാഗോയിലെയും ഇന്ത്യൻ കോൺസുലേറ്റ് ജനറൽമാർ മേഖലയിലേക്ക് ദൗത്യസംഘത്തെ അയച്ചിരുന്നു.
മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടത്തുന്നടക്കമുള്ള നടപടികളിൽ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ബന്ധപ്പെട്ടു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കൃത്യമായ യാത്രാരേഖകളില്ലാത്ത ഏഴ് ഇന്ത്യക്കാരെ യു.എസ് അധികൃതർ തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments