ജിദ്ദ: സ്‌കൂൾ ബാഗിന്റെ ഭാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. സ്‌കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ തൂക്കത്തിന്റെ പത്തു ശതമാനമേ പാടുള്ളൂവെന്ന് സൗദി സ്റ്റാന്റേഡ്സ് ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ നിർദ്ദേശിച്ചു. സൗദിയിൽ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിലാണ് സൗദി സ്റ്റാന്റേഡ്സ് ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
Read Also: നഷ്ടപ്പെട്ട ജോലി തിരികെ ലഭിക്കാനും കാന്‍സര്‍ മാറാനും പൂജ : 30 ലക്ഷം തട്ടിയ ആള്‍ദൈവം അറസ്റ്റില്‍
സൗദിയിൽ മുഴുവൻ പ്രൈമറി, കെജി സ്‌കൂളുകളും പ്രവർത്തനം ആരംഭിച്ചു. കോവിഡ് മുൻകരുതലുകൾ പാലിച്ച് വേണം സ്‌കൂളുകൾ പ്രവർത്തിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും സംയുക്തമായാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. ചെറിയ കുട്ടികൾ ഞായറാഴ്ച മുതൽ സ്‌കൂളിൽ നേരിട്ട് എത്തുന്നതോടെ വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യവും സാമൂഹിക സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാവിധ പ്രതിരോധ നടപടികളുടെയും ഉപയോഗം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ടവർക്ക് വിദ്യാഭ്യാസ വിഭാഗം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
Post Your Comments