താനെ: ദുര്‍മന്ത്രവാദത്തിലൂടെ ദുഷ്ടശക്തികളെ നിഗ്രഹിക്കുമെന്ന് വാഗ്ദാനം ചെയ്ത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കുടുംബത്തില്‍ നിന്നും ആള്‍ദൈവം 30 ലക്ഷം രൂപ തട്ടിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോംബിവിലിയില്‍ നിന്ന് 28കാരനായ പവന്‍ പാട്ടീലിനെ താംനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : ശബരിമലയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്: ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ
പരാതിക്കാരിയായ പ്രിയങ്ക റാണെയുടെ പിതാവ് കാന്‍സര്‍ ബാധിതനായിരുന്നു. വിരമിച്ച സെയില്‍സ് ടാക്‌സ് ഓഫീസറായിരുന്നു പ്രിയങ്കയുടെ മാതാവ്. പരാതിക്കാരിയുടെ പിതാവിന്റെ അസുഖത്തിന് പിന്നില്‍ ദുഷ്ടശക്തികളാണെന്നായിരുന്നു പാട്ടീല്‍ പറഞ്ഞത്. പിന്നാലെ പ്രിയങ്കയുടെ ഭര്‍ത്താവിന് ജോലി നഷ്ടമായി. ജോലി തിരികെ ലഭിക്കാന്‍ സഹായിക്കാമെന്നും പാട്ടീല്‍ കുടുംബത്തെ വിശ്വസിപ്പിച്ചു.
ഭര്‍ത്താവിന് ജോലി തിരികെ ലഭിച്ചെങ്കിലും പ്രിയങ്കയുടെ പിതാവ് മരിച്ചു. കുടുംബത്തിന് നേരെ ചിലര്‍ ദുര്‍മന്ത്രവാദം നടത്തുന്നതുകൊണ്ടാണ് ഈ ഗതിയെന്നും തന്ത്രവിദ്യകളിലൂടെ താന്‍ ഇതിന് പരിഹാരം കാണാമെന്നും ആള്‍ദൈവം അവരോട് പറഞ്ഞു.
വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത പ്രതി വിവിധ പൂജകള്‍ നടത്താനെന്ന വ്യാജേന പണം കൈക്കലാക്കുകയായിരുന്നു. നിരവധി ആചാരങ്ങളുടെയും പൂജയുടെയും പേരില്‍ പ്രതി കുടുംബത്തില്‍ നിന്ന് 32 ലക്ഷം രൂപ തട്ടിയെടുത്തു.
Post Your Comments