ഡൽഹി: സ്വാതന്ത്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായിരിക്കുകയാനിന്നും സുഭാഷ് ബോസ് രാജ്യത്തിന്റെ ധീരപുത്രനാണെന്നും പ്രതിമ അനാച്ഛാദനംചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
28 അടി ഉയരത്തിലും ആറ് അടി വീതിയിലും ഗ്രാനൈറ്റിലാണ് പ്രതിമ നിർമിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതുവരെയാണ് അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഹോളോഗ്രാം മാറ്റി ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശബരിമലയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്: ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം പല തെറ്റുകളും ചെയ്തുവെന്നും ആ തെറ്റുകൾ തിരുത്തുകയാണെന്നും പ്രതിമ അനാഛാദനവേളയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവെയ്‌ക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ചരിത്ര നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments