KeralaLatest NewsNews

കെ-റെയിൽ അതിർത്തി കല്ലുകൾ പിഴുതെറിഞ്ഞ സംഭവം: 1 4 പേർക്കെതിരെ കേസ്

കൊച്ചി : അങ്കമാലിയിൽ കെ-റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച അതിർത്തി കല്ലുകൾ പിഴുതെറിഞ്ഞ സംഭവത്തിൽ 14 പേർക്കെതിരെ കേസെടുത്ത് പോലീസ്. നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സമര സമിതി നേതാക്കളായ എസ്.രാജീവൻ, എം.ബി.ബാബുരാജ്, പഞ്ചായത്ത് അംഗം നിതിൻ സാജു, ജെയിൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു 10 പേർക്കെതിരെയുമാണ് കേസ്.

Read Also  :  കിഡ്നി രോഗിയെ ബൈക്കിടിച്ച് വീഴ്ത്തി തലയടക്കം അടിച്ചു പൊട്ടിച്ചു: ഗുണ്ടാവിളയാട്ടത്തിൽ കണ്ണടച്ച് പോലീസ്

പാറക്കടവ് വില്ലേജിൽ പുളിയനം ത്രിവേണി, പാരണി പാടശേഖരങ്ങളിൽ സ്ഥാപിച്ച അതിർത്തി കല്ലുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പിഴുതുമാറ്റിയത്. കല്ലുകൾ പിഴുതുമാറ്റിയ വകയിൽ 25,000 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നും കെ–റെയിൽ നൽകിയ പരാതിയിൽ പറയുന്നു. സമരത്തിന് നേതൃത്വം നൽകിയതു പ്രധാനമായും മറ്റു ജില്ലകളിൽ നിന്ന് എത്തിയവരാണെന്നും ഇത് സംബന്ധിച്ച വി‍ഡിയോ സന്ദേശം പൊലീസിന് കൈമാറുമെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button