തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കെ റെയില്‍ സംബന്ധിച്ച് നിര്‍ണായക വിവരം പുറത്ത്. കെ റെയിലിന്റെ കോട്ടയം സ്റ്റേഷന് അടയാളപ്പെടുത്തിയിരിക്കുന്നത് കായലിലാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പുറത്തുവന്നപ്പോഴാണ് കോട്ടയം സ്റ്റേഷനിലെ അപാകത പുറത്തുവന്നത്.
കായലില്‍ എങ്ങിനെ സ്റ്റേഷന് ഉണ്ടാക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിലെ അക്ഷാംശവും രേഖാംശവും പരിശോധിച്ചാല്‍ കോട്ടയം സ്റ്റേഷന് അടയാളപ്പെടുത്തിയിരിക്കുന്നത് കായലിന്റെ നടുക്കാണെന്നാണ് വിവരം.
എന്നാല്‍ മാദ്ധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായതോടെ ഇക്കാര്യത്തില്‍ സാങ്കേതിക പിഴവെന്തെങ്കിലും ഉണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നാണ് കെ റെയില്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments