ബെംഗളൂരു: ഓഹരിവിപണിയിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബാങ്ക് കൊള്ളയടിച്ച യുവാവ് പിടിയിൽ. കാമാക്ഷിപാളയ സ്വദേശി എസ്. ധീരജ് (28) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 85.38 ലക്ഷംരൂപ വിലമതിക്കുന്ന സ്വർണവും പണവും പോലീസ് കണ്ടെടുത്തു.
Also Read : യുഎഇയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎൻ
ശാഖാ മാനേജരുടെ പരാതിയിൽ കേസെടുത്ത പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഓഹരി വിപണിയിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ധീരജ് സുഹൃത്തുക്കളിൽനിന്നായി 35 ലക്ഷംരൂപ കടം വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി. ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയും എടുത്തിരുന്നു. ജനുവരി 14-നാണ് ധീരജ് എസ്.ബി.ഐ. മഡിവാള ശാഖ കൊള്ളയടിച്ചത്. വൈകീട്ട് ആറുമണിയോടെ മുഖംമൂടി ധരിച്ചെത്തിയ ധീരജ് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 3.76 ലക്ഷംരൂപയും 1.89 കിലോഗ്രാം സ്വർണവും കൊള്ളയടിക്കുകയായിരുന്നു.
Post Your Comments