Latest NewsIndiaNews

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡീ​പ്പി​ച്ചു: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​ര്‍ പിടി​യി​ല്‍

മും​ബയ്: യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡീ​പ്പി​ച്ച നാ​ല്‍​വ​ര്‍ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണെന്ന് പോലീസ് അറിയിച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് നടന്ന സം​ഭ​വത്തിൽ ബൈ​ഗ​ന്‍ വാ​ഡി​യി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ​ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കുകയായിരുന്നു.

പ്രതികളായവരെ എ​ല്ലാ​വ​രെ​യും യു​വ​തി തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ​ത്തി​ന് ശേ​ഷം പ്രതികൾ സ്ഥലം വിട്ടു. തു​ട​ര്‍​ന്ന് ക​ണ്‍​ട്രോൾ റൂ​മി​ലേ​ക്ക് വി​ളി​ച്ച് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തൃശൂർ സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നല്ലി എംഎൽഎയ്ക്ക് കോവിഡ്

ഉടൻ തന്നെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പത്ത് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ​പോലീസ് അ​ന്വേ​ഷണം ആരംഭിച്ചു. ഇതേ തുടർന്നാണ് പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു​പ്രതികളെയും ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button